ഇരിങ്ങാലക്കുട : നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ ഇരിങ്ങാലക്കുടയിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണപദാർത്ഥങ്ങൾ കണ്ടെത്തി. വ്യാഴാഴ്ച രാവിലെ അഞ്ചോളം സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ മൂന്നുപീടിക റോഡിൽ കെ എസ് ഇ കമ്പനിക്ക് സമീപം സമീപം പ്രവർത്തിക്കുന്ന സിറ്റി ഹോട്ടലിൽ നിന്നും, ഇരിങ്ങാലക്കുട ഠാണാവിലുള്ള കീർത്തി ഹോട്ടലിൽ നിന്നുമാണ് ഭക്ഷണ പദാർത്ഥങ്ങൾ പിടിച്ചെടുത്തത്. ഹോട്ടലുകൾ താത്കാലികമായി അടച്ചിടാൻ നിർദേശം നൽകിയിട്ടുണ്ട്.
പഴകിയ ചപ്പാത്തി, ചോറ്, കറികൾ, ഉപയോഗിക്കാൻ പറ്റാത്ത മാംസം, തൈര്, വേവിച്ച ഗ്രീൻപീസ്,മീൻ, പഴകിയ ചിക്കൻ കറി, ബജി ഉണ്ടാക്കാൻ ഉപയോഗിക്കുന്ന കടലമാവ്, എന്നിവയാണ് ഹോട്ടലുകളിൽ നിന്നും പിടിച്ചെടുത്തത്.
ഇരിങ്ങാലക്കുട ജമുന ബേക്കേഴ്‌സ്, റെയിൽവേ സ്റ്റേഷൻ റോഡിൽ പ്രവർത്തിക്കുന്ന സുരു ബേക്കറി, വിശ്വനാഥപുരം ക്ഷേത്രത്തിനു സമീപമുള്ള സിറ്റി ഹോട്ടൽ എന്നിവടങ്ങളിൽ നടന്ന പരിശോധനയിൽ സ്ഥാപനത്തിന്റെ ഉൾവശം വൃത്തിഹീനമായനിലയായതിനാൽ ഇവ പരിഹരിക്കാൻ നോട്ടീസ് നൽകിയതായും ഉദ്യാഗസ്ഥർ അറിയിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ അനൂപ് കുമാർ, ജെ.എച്ച്.ഐ മാരായ പ്രവീൺ സി വി, അജു സി ജി, എന്നിവർ പരിശോധനകൾക്ക് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ഹോട്ടലുകൾക്ക് പിഴയിടക്കുമെന്നും ഉദ്യാഗസ്ഥർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com