പടിയൂർ : ഇടത്തു ഭരണം മൂലം കേരളം എല്ലാ രംഗത്തും പിന്നോട്ടടിക്കുകയാണെന്നും അത് കേരളത്തെ തകർച്ചയിലേക്കാണ് നയിക്കുന്നതെന്നും യു.ഡി.എഫ് സംസ്ഥാന ഉന്നതാധികാര സമിതിയംഗം തോമസ് ഉണ്ണിയാടൻ പറഞ്ഞു. മണ്ഡലം യു.ഡി.എഫ് കമ്മിറ്റി നടത്തിയ സമര പ്രചാരണ ജാഥ പടിയൂരിൽ ഉദ്ഘടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. വിലക്കയറ്റം, അഴിമതി, നികുതി വർദ്ധനവ്, മയക്കുമരുന്നിന്റെ വ്യാപനം, ക്രമസമാധാന തകർച്ച, കാർഷിക രംഗത്തെ പിടിപ്പുകേട് തുടങ്ങിയവ മൂലം നാട് തകർച്ചയിലേക്ക് നീങ്ങുകയാണെന്നും ഉണ്ണിയാടൻ പറഞ്ഞു. മണ്ഡലം ചെയർമാൻ ഒ.എൻ. ഹരിദാസ് അധ്യക്ഷത വഹിച്ചു.
യു ഡി എഫ് നേതാക്കളായ ഐ.കെ. ശിവജ്ഞാനം, ബിബിൻ തുടിയത്ത്, കെ.ആർ. പ്രഭാകരൻ, സി.എം. ഉണ്ണികൃഷ്ണൻ, ഫിലിപ്പ് ഒളാട്ടുപുറം, ഷൗക്കത്ത്, ശിവരാമൻ കൊല്ലംപറമ്പിൽ, ടി.ഡി. ദശോബ്, ഷാൽബിൻ പെരേര, ജോയ്‌സി ആന്റണി, ഹാജിറ, സുനന്ദ ഉണ്ണികൃഷ്ണൻ, തുഷാര ഷിജിൻ, അജിത പീതാംബരൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com