ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിന് പുറത്ത് താഴെക്കാട് റോഡിൽ പാർക്ക് ചെയ്തിരുന്ന 12 ഓളം ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചു

കല്ലേറ്റുംകര : കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ കോമ്പൗണ്ടിന് പുറത്ത് താഴെക്കാട് റോഡിൽ പാർക്ക് ചെയ്തിരുന്ന 12 ഓളം ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചു.

തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെ ഒരു ബൈക്കിൽ നിന്നാണ് തീ പടർന്നെന്ന് സംശയിക്കുന്നു. സമീപത്തുണ്ടായിരുന്ന മറ്റു ബൈക്കുകളും സ്കൂട്ടറുകളിലും തീ ആളിപ്പടരുകയായിരുന്നു. അഗ്നിരക്ഷാസേന എത്തി തീയാണച്ചതിനാൽ കൂടുതൽ വാഹനങ്ങളിലേക്ക് തീ പടർന്നില്ല. അഗ്നിബാധയ്ക്ക് കാരണം എന്താണെന്ന് വ്യക്തമല്ല.

അഗ്നിബാധ ഉണ്ടായതിനു സമീപം ഒരു ഇലട്രിക് ചാർജിങ് സ്റ്റേഷൻ ഉണ്ടായിരുന്നു . ഇതിലേക്ക് പടരുന്നതിന് മുൻപ് തീ അണക്കാനായി.

താഴെ പറയുന്ന നമ്പറുകളുള്ള ഇരുചക്ര വാഹനങ്ങളാണ് കത്തിയത്.
KL45 P 5590 KL42 2937 KL41 B 5293 KL54 D 5776 KL45 P 6520 KL45 K 8266 KL45 K 6999
KL45 H 1844 KL45 X 0074

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page