റോഡപകടത്തിൽ ഒരു ജീവൻകൂടി പൊലിഞ്ഞു – സഹികെട്ട് നാട്ടുകാർ കരുവന്നൂർ ചെറിയ പാലത്തിന് സമീപം ബസ്സുകൾ തടഞ്ഞു ‘വളഞ്ഞ വഴിക്ക് ‘ തിരിച്ചുവിട്ട് പ്രതിഷേധം രേഖപ്പെടുത്തി

കരുവന്നൂർ : ചൊവാഴ്ച രാവിലെ പത്തരയ്ക്ക് കരുവന്നൂർ ചെറിയ പാലത്തിന് സമീപമുണ്ടായ റോഡപകടത്തിൽ വീണ്ടും ഒരു ജീവൻ കൂടി പൊലിഞ്ഞു. തൃശൂർ ഭാഗത്തുനിന്ന് വന്ന ഫോർഡ് ആസ്പൈയർ കാറും കൊടുങ്ങലൂരിൽ നിന്നും തൃശ്ശൂർക്ക് പോകുകയായിരുന്ന ദേവമാതാ ബസ്സും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ ഓടിച്ചിരുന്ന തേലപ്പള്ളി സ്വദേശി പെരുമ്പിള്ളി ജോണിയുടെ മകൻ നിജോ (55) മരിച്ചു. ഇറ്റലിയിൽ നിന്നും ദിവസങ്ങൾക്കു മുൻപാണ് നിജോ നാട്ടിൽ എത്തിയത്. കുടുംബം ഇറ്റലിയിലാണ്. ‘അമ്മ റോസി. ഭാര്യ ജിജി, മക്കൾ അൽവിനാ അമൽ. കരുവന്നൂർ പള്ളിക്ക് സമീപമാണ് നിജോയുടെ വീട്.

ഈ മേഖലയിൽ സ്ഥിരം അപകടമരണങ്ങൾ കൂടുകയാണെന്നു ആരോപിച്ചു നാട്ടുകാർ സംഘടിക്കുകയുക തുടർന്ന് ബസ്സുകൾ തടഞ്ഞു ‘വളഞ്ഞ വഴിക്ക് ‘ വഴി തിരിച്ചുവിടുകയുമായിരുന്നു . അമിത വേഗത കാരണം കഴിഞ്ഞ ദിവസവും മാപ്രാണത്ത് ബസ് അപകടം ഉണ്ടാക്കിയിരുന്നു.

അമിതവേഗതയും ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിങ്ങും തുടരുന്നത് അധികൃതർ വേണ്ടത്ര പരിശോധന നടത്തുന്നില്ല എന്ന ആരോപണവും ഇവർ ഉന്നയിച്ചു. 11മണിയോടെ ആരംഭിച്ച ഉപരോധം ഒരുമണി വരെ നീണ്ടു. ബസ് ഡ്രൈവർക്കെതിരെ നടപടിയെടുക്കാമെന്നും അമിതവേഗതക്ക് തടയിടാൻ ഇന്റർസെപ്റ്റർ സംവിധനം കൊണ്ടുവരാമെന്നുമുള്ള ചേർപ്പ് പോലീസ് നൽകിയ ഉറപ്പിന്മേലാണ് നാട്ടുകാർ പിരിഞ്ഞു പോയത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page