14-ാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം 12 മുതൽ 17 വരെ ശ്രീ കൂടൽമാണിക്യം കിഴക്കേ നടയിൽ, 2023 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു,
തൃപ്പേക്കുളം പുരസ്‌കാരത്തിന് കൊമ്പ് വാദകൻ കുമ്മത്ത് രാമൻ നായരും, പല്ലാവൂർ ഗുരുസ്‌മൃതി പുരസ്‌കാരത്തിന് പയ്യന്നൂർ കൃഷ്ണമണി മാരാരും, പത്മജ്യോതി പുരസ്കാരത്തിന് നർത്തകിമാരായ കലൈമാമണി സുകന്യ രമേഷും, ഡോ മേതിൽ ദേവികയും അർഹരായി
ഇരിങ്ങാലക്കുട : 14-ാമത് ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവം ഡിസംബർ 12 മുതൽ 17 വരെ ഇരിങ്ങാലക്കുട ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ സംഘടിപ്പിക്കും. താളവാദ്യ മഹോത്സവത്തിന്റെ ഭാഗമായി നൽകി വരുന്ന വാദ്യകുലപതി പല്ലാവൂർ വാദ്യ ആസ്വാദക സമിതിയുടെ 2023 ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.
തൃപ്പേക്കുളം പുരസ്‌കാരത്തിന് കൊമ്പ് വാദകൻ കുമ്മത്ത് രാമൻ നായരും, പല്ലാവൂർ ഗുരുസ്‌മൃതി പുരസ്‌കാരത്തിന് പയ്യന്നൂർ കൃഷ്ണമണി മാരാരും, കൂടാതെ വിഖ്യാത നർത്തകി പത്മിനിയുടെ പേരിൽ നൽകി വരുന്ന രണ്ടാമത്തെ പത്മജ്യോതി പുരസ്കാരത്തിന് നർത്തകിമാരായ കലൈമാമണി സുകന്യ രമേഷും, ഡോ മേതിൽ ദേവികയും അർഹരായി.
പല്ലാവൂർ, തൃപ്പേക്കുളം പു രസ്കാരങ്ങൾക്ക് 30,000 രൂപ വീതവും പദ്മിനി പുരസ്‌കാ രത്തിൽ സുകന്യയ്ക്ക് 75,000 രൂപയും മേതിൽ ദേവികയ്ക്ക് 25,000 രൂപയുമാണ് സമ്മാനത്തുക. 12-ന് വൈകീട്ട് 5.30-ന് നടക്കുന്ന ചടങ്ങിൽ വേണുജി താളവാദ്യമഹോത്സവം ഉദ്ഘാടനം ചെയ്യും. പുരസ്കാരദാനവും നിർവഹിക്കും. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു. പ്രദീപ് മേനോൻ അധ്യക്ഷത വഹിക്കും. കലാമണ്ഡലം മുൻ ഡെപ്യൂട്ടി രജിസ്ട്രാർ വി. കലാധരൻ മുഖ്യപ്രഭാഷണം നടത്തും.
ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ നടക്കുന്ന ദേശീയ പല്ലാവൂർ താളവാദ്യ മഹോത്സവത്തിന്റെ ഉദ്‌ഘാടന ദിവസമായ ഡിസംബർ 12 ചൊവാഴ്ച പുരസ്കാരങ്ങൾ സമ്മാനിക്കും. എന്ന് ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ സംഘാടകർ അറിയിച്ചു.
17-ന് വൈകീട്ട് ആറിന് സമാ പനവും പല്ലാവൂർ-തൃപ്പേക്കുളം സ്മൃതിദിനാചരണവും നടക്കും. പെരുവനം കുട്ടൻ മാരാർ അധ്യക്ഷനാകും. പല്ലാവൂർ അനുസ്മരണം ശ്രീവത്സൻ തിയ്യാടിയും തൃപ്പേക്കുളം അനുസ്മരണം ഡോ. സദനം കൃഷ്ണൻകുട്ടിയും നടത്തും.
ഡിസംബർ 12 വൈകിട്ട് 7 30ന് ചെറുശ്ശേരി അനുജൻ എസ്മാരാർ അവതരിപ്പിക്കുന്ന തായമ്പക.
13 ബുധനാഴ്ച വൈകിട്ട് 6 30ന് ചെറുവത്തൂർ ശ്രീഹരി അവതരിപ്പിക്കുന്ന തായമ്പക.
14 വ്യാഴാഴ്ച വൈകിട്ട് 6 30ന് അതുൽ കെ മാരാർ അവതരിപ്പിക്കുന്ന തായമ്പക.
15 വെള്ളിയാഴ്ച വൈകിട്ട് 6 30ന് സദനം ജിതിൻ അവതരിപ്പിക്കുന്ന തായമ്പക.
16 ശനിയാഴ്ച വൈകിട്ട് 6 30ന് കലാമണ്ഡലം ദേവരാജൻ അവതരിപ്പിക്കുന്ന തായമ്പക
സമാപന ദിവസമായ ഡിസംബർ 17 ഞായറാഴ്ച പോരൂർ ഹരിദാസ് അവതരിപ്പിക്കുന്ന തായമ്പക
സമിതി പ്രസിഡന്റ് കലാനിലയം ഉദയൻ നമ്പൂതിരി, ട്രഷറർ അജയ് മേനോൻ, മൂർക്കനാട് ദിനേശൻ, രാജേന്ദ്രവർമ, കെ.എസ്. സുധാമൻ, പി.എ. അനിൽ കുമാർ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com
ഡിസംബർ 12 ഉദ്ഘാടന സമ്മേളനവും സമ്മാനദാനവും തുടർന്നുള്ള തായമ്പകയും ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ തത്സമയം കാണാം