ഇരിങ്ങാലക്കുട : സ്വാതന്ത്ര്യത്തിന്റെ 77-ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തപ്പെടുന്ന ലഹരി വിരുദ്ധ പരിപാടിയായ ‘നശാ മുക്ത് ഭാരത് അഭിയാന്റെ’ ഭാഗമായി ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് കോളേജിലെ എൻ.സി. സി,എൻ.എസ്.എസ് കൂട്ടായ്മകളായ അമ്പത്, നൂറ്റി അറുപത്തിയേഴ് യൂണിറ്റുകൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചു.
അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസി ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ ഏറ്റുപറഞ്ഞു.തുടർന്ന് ലഹരി വിരുദ്ധ ബോധവത്ക്കരണത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുടയിലെ വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥാപനങ്ങളുടെ മുന്നിലും പോസ്റ്റർ പതിപ്പിക്കുകയും ചെയ്തു.
എൻ.സി.സി. ഓഫീസർ ക്യാപ്റ്റൻ ലിറ്റി ചാക്കോ,എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർമാരായ മിസ് വീണ സാനി, മിസ് ഉർസുല എൻ, മിസ്.മഞ്ജു ഡി. എന്നിവർ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com