ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബി.ആർ.സി യുടെ നേതൃത്വത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഇരിങ്ങാലക്കുട നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.സി. ഷിബിൻ ഉദ്ഘാടനം നടത്തി.
ഡയറ്റ് ഫാക്കൽറ്റി സനോജ് എം.ആർ, ബി.പി.സി. കെ.ആർ. സത്യപാലൻ, ട്രെയിനർ സംഗീത.പി.എസ്, രാജി പി.ആർ എന്നിവർ പങ്കെടുത്തു. അസ്ഥിരോഗ വിദഗ്ധൻ ഡോ. അനൂപ്, ടെക്നീഷ്യൻ സനൽ സണ്ണി എന്നിവർ ക്യാമ്പിൽ പരിശോധന നടത്തി. സ്പെഷ്യൽ എഡ്യൂക്കേറ്ററായ സുജാത.ആർ, ലിബി. എം.പി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അനുപം പോൾ നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

