ക്രൈസ്റ്റ് കോളേജും നാസ്സ്‌കോമും ധാരണയിൽ

ഇരിങ്ങാലക്കുട : ഇന്ത്യയിലെ സോഫ്റ്റ്‌വെയർ സർവീസ് കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്സ്‌കോം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് (ഓട്ടൊണൊമസ് )മായി ധാരണാപത്രം കൈമാറി.

ഭാരതസർക്കാരിന്റെ ഇലക്ട്രോണിക ആൻഡ് ഇൻഫോർമേഷൻ ടെക്നോളജി മന്ത്രാലയവുമായി ചേർന്ന് ‘ഫ്യൂച്ചർ സ്ക്കിൽസ് പ്രൈം’ എന്ന ദേശീയ നൈപുണ്യ വികസന പദ്ധതി വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്നതിന് സഹകരിച്ച് പ്രവർത്തിക്കുന്നതിനാണ് ധാരണയായിരിക്കുന്നത്.

ഭാരതത്തെ ഒരു ഡിജിറ്റൽ പ്രതിഭ കളുടെ രാഷ്ട്രമാക്കി മാറ്റുക എന്ന ഉദ്ദേശത്തോടെ നൂതനവും സമഗ്രവുമായ പാരിസ്ഥിതിക ചുറ്റുപാടുകൾ സൃഷ്ടിക്കുക എന്നതാണ് ഫ്യൂച്ചർ സ്കിൽസ് പ്രൈം പദ്ധതിയുടെ ലക്ഷ്യം വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെയും നാഷനൽ ഒക്യുപ്പേഷൻ സ്റ്റാൻഡേർഡ് (NOS ),നാഷണൽ സ്കിൽസ് കോളിഫിക്കേഷൻ നെറ്റ്‌വർക്ക് (NSQF) എന്നിവയുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായുമാണ് നാസ്സ്‌കോം സർട്ടിഫിക്കേഷനുകൾ തയ്യാറാക്കിയിരിക്കുന്നത്.

ഡാറ്റ സയന്റിസ്റ്, ബിസിനസ്സ് ഇന്റലിജൻസ് അനലിസ്റ്റ് ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ്,മെഷീൻ ലേണിങ് എൻജിനീയർ തുടങ്ങിയ ഡിജിറ്റൽ സാങ്കേതിക മേഖലകളിൽ ഫൗണ്ടേഷൻ, ബ്രിഡ്ജ്,ഡീപ് സ്കില്ലിങ് എന്നിങ്ങനെ വ്യത്യസ്ത നിലവാരങ്ങളിലുള്ള കോഴ്സുകളിലൂടെ വിദ്യാർഥികൾക്ക് വൈദഗ്ദ്ധ്യം നേടാനാകും. ബിസിനസ്സ് പ്രൊസസ് മാനേജ്മെന്റ്, പ്രൊഡക്റ്റ് മാനേജ്മെന്റ്, ഡിജിറ്റൽ എൻജിനീയറിങ് എന്നീ മേഖലകളിൽ ആഗോള ബിസിനസ്സ് സ്ഥാപനങ്ങളുടെയും സാങ്കേതി വിദഗ്ധരുടെയും സഹകരണത്തോടെയും തയ്യാറാക്കുന്ന പാഠ്യപദ്ധതികൾ ഉന്നത നിലവാരം പുലർത്തുന്നവയാണ്.

കൊച്ചി ഇൻഫോപാർക്കിൽ നടന്ന ചടങ്കിൽ വെച്ച് നാസ്സ്കോം സ്ട്രാറ്റജി ആൻഡ് ഓപ്പറേഷൻസ് മേധാവി ഡോക്ടർ ഉപ്മിത് സിംഗ്, നാഷണൽ ലീഡ് അക്കാദമീയ ആൻഡ് ഗവൺമെന്റ് റിലേഷൻസ് ഉദയശങ്കർ, കേരള ലീഡ് സുജിത്ത്, പ്രൊജക്റ്റ് കോഡിനേറ്റർ ഊർമ്മിള എന്നിവർ ചേർന്ന് ക്രൈസ്റ്റ് കോളേജ് (ഓട്ടൊണോമസ്) പ്ലേസ്മെന്റ് ലീഡ് ഫ്രാൻസിസ് ബാസ്റ്റ്യന് ധാരണാപത്രം കൈമാറി.ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജും നാസ്സ്കോമും തമ്മിലുള്ള സഹകരണം വിദ്യാർത്ഥി സമൂഹത്തിന് നൈപുണ്യ വികസനത്തിനും അതുവഴി മികച്ച തൊഴിൽ സാധ്യതകളിലേക്കും വഴി തുറക്കുമെന്ന് കരുതുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page