ഇരിങ്ങാലക്കുട : മതം പഠിപ്പിക്കുന്നത് മനുഷ്യ സ്നേഹം ആണന്നും മാനവ സേവയാണ് മാധവ സേവയെന്നും എല്ലാ മതങ്ങളുടേയും അന്ത:സത്ത പരസ്പര സ്നേഹവും സഹവർത്തിത്വവുമാണന്ന് ബിഷപ് മാർ. പോളി കണ്ണൂക്കാടൻ അഭിപ്രായപ്പെട്ടു. ജെ.സി.ഐ. ഇരിങ്ങാലക്കുട ഈസ്റ്റർ റംസാൻ വിഷു ആഘോഷങ്ങളെ മുൻ നിർത്തി നടത്തിയ മാനവ സമന്വയം മതസൗഹാർദ സദസ് ഇരിങ്ങാലക്കുട കാത്ത്ലിക് സെന്ററിൽ ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്.
ജെ.സി.ഐ. പ്രസിഡന്റ് ലിയോ പോൾ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇമാം സഖ്റിയ ഹഫിസ് ഖാസ്മി, കൂടൽ മാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ.ഗോപി എന്നിവർ സന്ദേശങ്ങൾ നൽകി, കാത്തലിക് സെന്റർ അഡ്മിനിസ്ട്രേറ്റർ ഫാ. ജോൺ പാല്ല്യേക്കര, പ്രോഗ്രാം ഡയറക്ടർ ബിജു. സി.സി., സെക്രട്ടറി സഞ്ജു പട്ടത്ത്, സോൺ വൈസ് പ്രസിഡന്റ് മെജോ ജോൺസൺ, മുൻ സോൺ പ്രസിഡൻഡ് ശ്രീജിത്ത് ശ്രീധർ, മുൻ ചാപ്റ്റർ പ്രസിഡന്റ് മാരായ ടെൽസൺ കോട്ടോളി, അഡ്വ ഹോബി ജോളി, ഡയസ് കാരാത്രക്കാരൻ, ഡയസ് ജോസഫ്,എന്നിവർ സംസാരിച്ചു അഞ്ഞുറോളം പേർക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive