കല്ലേറ്റുംകര : കല്ലേറ്റുംകര സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ എതിരില്ലാതെ തിരഞ്ഞെടുത്തതിനാൽ ഇലക്ഷൻ ചിലവുകൾക്ക് സമാഹരിച്ച തുക ബാങ്കിന്റെ പ്രവർത്തന പരിധിയിലെ 33 കാൻസർ ബാധിതർക്ക് ബാധിതർക്ക് വിതരണം ചെയ്ത് പാർട്ടി നേതൃത്വം മാതൃക കാട്ടി.
തൃശൂർ എം പി ടി എൻ പ്രതാപൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എൻ കെ ജോസഫ് അധ്യക്ഷത വഹിച്ചു. മുൻ കെ പി സി സി ജനറൽ സെക്രട്ടറിയും ഐ ടി യു ബാങ്ക് ചെയർമാനുമായ എം പി ജാക്സൺ, ഡി സി സി പ്രസിഡന്റ് ജോസ് വള്ളൂർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ബാബുതോമസ്. എം എസ് അസനാർ, സോമൻ ശാരതാലയം, അയ്യപ്പൻ അങ്കരത്ത്, കെ വി രാജു തുടങ്ങിയ നേതാക്കളും ബാങ്ക് ജീവനക്കാരും പങ്കെടുത്തു
ബാങ്ക് വൈസ് പ്രസിഡന്റ് കെ കെ പോളി സ്വാഗതവും, ഭരണസമിതി അംഗം ടി എ ജോസ് മാസ്റ്റർ നന്ദിയും പറഞ്ഞു. ചടങ്ങിൽ സഹകാരികൾ പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.