ഇരിങ്ങാലക്കുട : ജെ.സി.ഐ. ഇരിങ്ങാലക്കുടയുടെ 20-ാം വാർഷിക ആഘോഷം ജെ.സി.ഐ. ഇന്ത്യ മുൻ നാഷ്ണൽ പ്രസിഡന്റ് അഡ്വ. രകേഷ് ശർമ്മ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ. പ്രസിഡന്റ് ഡിബിൻ അമ്പുക്കൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സോൺ പ്രസിഡന്റ് മെജോ ജോൺസൺ, ജൂനിയർ ഇന്നസെന്റ് എന്നിവർ മുഖ്യാതിഥികളായിരുന്നു.
മുൻ പ്രസിസൻഡുമാരായ ലിയോ പോൾ, അഡ്വ. ജോൺ നിധിൻ തോമസ്, ജെയിംസ് അക്കരക്കാരൻ, ടെൽസൺ കോട്ടോളി, ഡോ. സിജോ പട്ടത്ത്, അഡ്വ. ഹോബി ജോളി, ലിജോ പൈലപ്പൻ, സെക്രട്ടറി ഷിജു കണ്ടംകുളത്തി, ട്രഷറർ സോണി സേവ്യർ, അജോ ജോൺ എന്നിവർ സംസാരിച്ചു.
20-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന വിദ്യാനിധി പദ്ധതിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കണ്ടറി പ്രിൻസിപ്പൾ മുരളി മാസ്റ്റർ നിർവഹിച്ചു. ഇരിങ്ങാലക്കുട മേഖലയിലെ വിവിധ ഹയർ സെക്കണ്ടറി സ്കൂളുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം സ്കോളർഷിപ്പായി നൽകുന്ന പദ്ധതിയാണ് വിദ്യാനിധി പദ്ധതി. സമ്മേളനത്തിൽ ജെ. ഇ.ഇ. അഡ്വാൻസ്ഡ്, കീം പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ അലൻ ടെൽസനും, ഗവ നോട്ടറിയായി നിയമിതനായ അഡ്വ.പോളി മൂഞ്ഞേലിയേയും ആദരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive