ഇരിങ്ങാലക്കുട : ഭാരത സർക്കാരിന്‍റെ സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഏജൻസിയായ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രതിനിധികൾ കൂടൽമാണിക്യം ദേവസ്വം വെള്ളിയാഴ്ച സന്ദർശിച്ചു. കൂടൽമാണിക്യം ദേവസ്വം സമർപ്പിച്ച പ്രസാദം പ്രൊജക്ട് ഉടനെ നടപ്പിലാക്കുന്നത്തിനു വേണ്ടിയാണു സന്ദർശനം. പുരാവസ്തു പഠനത്തിന്‍റെയും സ്മാരകങ്ങളുടെ സംരക്ഷണവുമാണ് ഈ ഏജൻസിയുടെ പ്രധാന ചുമതല.
പരിശോധനകൾക്ക് എത്തിയ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പ്രതിനിധികളെ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ആർക്കൈവ്സ് ഡയറക്ടർ ഡോ. കെ. രാജേന്ദ്രൻ, ദേവസ്വം ജീവനക്കാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ക്ഷേത്രം കിഴക്കേ നടപ്പുര, പടിഞ്ഞാറെ നടപ്പുര, ക്ഷേത്ര അങ്കണം, ആർക്കൈവ്സ്, കൊട്ടിലാക്കൽ ബംഗ്ലാവ്, സ്ട്രോങ്ങ് റൂം, എട്ടുകെട്ട് തുടങ്ങിയ സ്ഥലങ്ങൾ പരിശോധിച്ചു. അവർ ആവശ്യപ്പെട്ട വിവരങ്ങളും രേഖകളും നൽകി. പ്രസാദം പ്രൊജക്ട് എത്രയും വേഗം നടപ്പിലാക്കുന്നതിന് ആവശ്യമായ രീതിയിൽ ശുപാർശ നൽകാം എന്ന് പ്രതിനിധികൾ ഉറപ്പു നൽകിയാതായി ദേവസ്വം ചെയർമാൻ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com