‘വലിച്ചെറിയൽ വിമുക്ത വാർഡ്’ ആയി ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 31 കാരുകുളങ്ങരയെ പ്രഖ്യാപിച്ചു

കാരുകുളങ്ങര : നവകേരളം കര്‍മ്മ പദ്ധതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘വലിച്ചെറിയല്‍ മുക്ത കേരളം’ ക്യാമ്പയി നിന്റെ ഭാഗമായി ഇരിങ്ങാലക്കുട നഗരസഭയിലെ വാർഡ് 31 നെ മാലിന്യമുക്ത നവകേരളം ഹരിത കർമ്മ സേന 100% കവറേജുള്ള വലിച്ചെറിയൽ വിമുക്ത വാർഡ് ആയി നഗരസഭതല പ്രഖ്യാപനം കാരുകുളങ്ങര സെൻററിൽ നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി നിർവഹിച്ചു. നഗരസഭാ വൈസ് ചെയർമാൻ ടി.വി ചാർളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വാർഡിലെ 640 വീടുകളിൽനിന്നും യൂസേർഫീ വാങ്ങി ഹരിതകർമ സേന മാലിനങ്ങൾ ശേഖരിക്കുകയും ഇതുമൂലം വാർഡ് നിവാസികൾ പൊതുനിരത്തിൽ മാലിനങ്ങൾ വലിച്ചെറിയുന്നത് ഇല്ലാതാകുകയും ചെയ്തു. ജില്ലയിൽ രണ്ടാമതും ഇരിങ്ങാലക്കുട നഗരസഭയിൽ ആദ്യത്തേതുമാണ് ഇത്തരം ഒരു പ്രഖ്യാപനം.

Continue reading below...

Continue reading below...


വൃത്തിയുളള നവകേരളം എന്ന ലക്ഷ്യത്തിലേയ്ക്കുളള ആദ്യഘട്ട പ്രവര്‍ത്തനമായാണ് ‘വലിച്ചെറിയല്‍ മുക്ത കേരളം’ ക്യാമ്പയിന്‍ നടപ്പിലാക്കുന്നത്. പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയാതിരിക്കാനുളള സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്നതാണ് ക്യാമ്പയിനിന്റെ ലക്ഷ്യം. നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിത കേരളം മിഷന്‍, ശുചിത്വമിഷന്‍, ക്ലീന്‍ കേരള കമ്പനി, കുടുംബശ്രീ എന്നിവയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

ഹരിതകർമ സേനക്ക് പുറമെ വാർഡിലെ 240 വീടുകളിൽനിന്നും ഗ്രീൻശ്രീ ഹൈജീൻശ്രീ ഗ്രുപ്പുകൾ കൃതയമായ ഇടവേളകളിൽ മാല്യങ്ങൾ ശേഖരിക്കുന്നുടെന്നു ഉറപ്പു വരുത്തിയാണ് ഈ പ്രവർത്തി വിജയകരമായി കൊണ്ടുപോകുന്നതെന്ന് വാർഡ് കൗൺസിലർ സുജ സജീവ്കുമാർ പറഞ്ഞു.


രണ്ട്‌ വർഷത്തിലേറെയായി ഇത്തരം ഒരു സന്ദേശം വാർഡ് നിവാസികളിലേക്ക് എത്തിയ്ക്കുകയും, ഏവരുടെയും പൂർണ്ണമായ സഹകരണം കൊണ്ട് ഇപ്പോൾ നഗരസഭയിലെ പ്രഥമ വലിച്ചെറിയൽ വിമുക്ത വാർഡ് ആയി പ്രഖ്യാപനനം ഉണ്ടായത്. പ്രവർത്തനങ്ങൾ തുടർന്ന് കൊണ്ട് പോകുവാൻ റെസിഡന്റ്‌സ് അസോസിയേഷനുകളുടെ കൂട്ടായ്മായിലൂടെ പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെയ്സൺ പാറക്കാടൻ, കൗൺസിലർ മാരായ പിടി ജോർജ്, അൽഫോൻസാ തോമസ്, ജസ്റ്റിൻ ജോൺ, സഞ്ജയ് എം എസ്, നഗരസഭാ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ചടങ്ങിൽ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ഹരിത കാർമസേന അംഗങ്ങൾ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ വാർഡ് 31 ലെ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD