‘ഒപ്പമുണ്ട് ഉറപ്പാണ്’ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന പദ്ധതി പൂമംഗലം ഗ്രാമപഞ്ചായത്തില്‍ ആരംഭിച്ചു

ഇരിങ്ങാലക്കുട : മുഖ്യമന്ത്രിയുടെ നൂറു ദിന കര്‍മ്മ പരിപാടിയിലുള്‍പ്പെടുത്തി കേരളത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും നടപ്പിലാക്കുന്ന ‘ഒപ്പമുണ്ട് ഉറപ്പാണ്’ സിറ്റിസണ്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ എന്ന പദ്ധതി പൂമംഗലം ഗ്രാമപഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എസ് തമ്പി ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ്പ്രസിഡന്റ് കവിത സുരേഷ് അദ്ധ്യക്ഷ വഹിച്ചു. പ്രസ്തുത ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാരായ ജൂലി ജോയ്, ലത വിജയന്‍, സുമ അശോകന്‍, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാബു പി.വി, സി ഡി എസ് ചെയര്‍പേഴ്സണ്‍ അഞ്ജു രാജേഷ് എന്നിവര്‍ സന്നിഹിതരായി.

Continue reading below...

Continue reading below...

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD