ഇരിങ്ങാലക്കുട : തൃശൂർ ലോക്സഭ സ്ഥാനാർത്ഥി കെ. മുരളീധരൻ്റെ ഇരിങ്ങാലക്കുട നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് രാജീവ് ഗാന്ധി മന്ദിരത്തിൽ ടി.എൻ. പ്രതാപൻ എം പി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ എം.പി. ജാക്സൺ അധ്യക്ഷത വഹിച്ചു .
കെ.പി.സി.സി. ജനറൽ സെക്രട്ടറി ശശികുമാർ , ഡി. സി. സി. പ്രസിഡണ്ട് ജോസ് വള്ളൂർ , രക്ഷാധികാരി അഡ്വ .തോമസ് ഉണ്ണിയാടൻ , മുൻ എം.പി. സാവിത്രി ലക്ഷ്മണൻ , ജനറൽ കൺവീനർ കെ.കെ. ശോഭനൻ എന്നിവർ പ്രസംഗിച്ചു . ഡി. സി. സി. ജനറൽ സെക്രട്ടറിമാരായ ആൻ്റോ പെരുമ്പിള്ളി , സോണിയ ഗിരി , അഡ്വ സതീഷ് വിമലൻ , ബ്ലോക്ക് പ്രസിഡണ്ടുമാരായ സോമൻ ചിറ്റേത്ത് , ഷാറ്റോ കുരിയൻ , വിവിധ ഘടക കക്ഷി നേതാക്കളായ റിയാസുദ്ദീൻ, മനോജ് , ദാമോദരൻ മണ്ഡലം പ്രസിഡണ്ടുമാർ , ബ്ലോക്ക് – മണ്ഡലം ഭാരവാഹികൾ , ഐക്യ ജനാധിപത്യ കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com