ചലച്ചിത്രം : 1977 ൽ ബാഴ്സലോണിയയിലെ ജയിലിൽ നടന്ന സംഘർഷങ്ങൾ പ്രമേയമാക്കിയ സ്പാനിഷ് ചിത്രം ‘പ്രിസൺ 77’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂൺ 16 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. 1200 യൂറോ തട്ടിയെടുത്തു എന്ന കുറ്റം ചുമത്തി മാനുവൽ എന്ന യുവ അക്കൗണ്ടന്റിനെ 20 വർഷത്തെ കഠിന തടവിന് വിധിക്കുന്നു. ജയിലിലെ സഹവാസിയായ പിനോയുടെ സഹായത്തോടെ ജയിൽപ്പുള്ളികളുടെ സ്വാതന്ത്ര്യത്തിനും ജയിൽ നിയമങ്ങളുടെ ഭേദഗതിക്കുമായി മാനുവൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നു.
2022 ലെ മികച്ച സ്പാനിഷ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം കണ്ടെത്തിയ ചിത്രം നിരവധി അന്തർദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ച് കഴിഞ്ഞു. 125 മിനിറ്റുള്ള ചിത്രത്തിന്‍റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓർമ്മ ഹാളിൽ .
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com