റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം & വൊക്കേഷണൽ എക്സ്പോ ഇരിങ്ങാലക്കുടയിൽ ആരംഭിച്ചു : 2 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ 12 വിദ്യാഭ്യാസ ജില്ലയിൽ നിന്നായി 3180 ഓളം പ്രതിഭകൾ മാറ്റുരക്കും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ 13- ാം തൃശ്ശൂർ റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം & വൊക്കേഷണൽ എക്സ്പോ ആരംഭിച്ചു. ശാസ്ത്രോത്സവം ഇരിങ്ങാലക്കുട ഗവ: ഗേൾസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ തൃശ്ശൂർ എം പി ടി. എൻ പ്രതാപൻ ഉദ്ഘാടനം നിർവഹിച്ചു

വിദ്യാർത്ഥികളുടെ വൈജ്ഞാനികവും, സൃഷ്ടിപരവും, കലാപരവുമായ കഴിവുകൾ പ്രകടിപ്പിക്കുന്ന ഇതരരത്തിലുള്ള ശാസ്ത്രോത്സവങ്ങളാണ് നാടിന്റെ ശാസ്ത്ര പുരോഗതിക്ക് കാരണമാകുന്നതെന്ന് അദ്ദേഹം ഉദ്ഘാടന വേളയിൽ പറഞ്ഞു. ഗവ: ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന വൊക്കേഷണൽ എക്സ്പോയുടെ ഉദ്ഘാടനം സനീഷ് കുമാർ എംഎൽഎ നിർവഹിച്ചു

ചടങ്ങിൽ ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അധ്യക്ഷത വഹിച്ചു. ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ മുഖ്യാതിഥിയായിരുന്നു.


സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ (പ്രവൃത്തിപരിചയമേള), എൽ എഫ് കോൺവെന്റ് സ്കൂൾ (ഐടി & സയൻസ് ഫെയർ), ഡോൺ ബോസ്കോ ഹയർ സെക്കന്ററി സ്കൂൾ (ഗണിത ശാസ്ത്രമേള), ഗവ: ബോയ്സ് ഹയർ സെക്കന്ററി (വൊക്കേഷണൽ എക്സ്പോ) സ്കൂൾ എന്നിവിടങ്ങളിലാണ് വേദി.

ഹയർസെക്കൻഡറി പഠനത്തോടൊപ്പം തൊഴിൽ പരിശീലനം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന തൃശ്ശൂർ, ഇടുക്കി ജില്ലകളിലെ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾ തങ്ങളുടെ പാഠ്യപദ്ധതികളുടെ ഭാഗമായി നിർമ്മിക്കുന്ന ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും, വിൽപ്പനയും വിവിധ സ്റ്റാളുകളിലായി ഒരുക്കിയിട്ടുണ്ട്. .


അസിസ്റ്റന്റ് ഡയറക്ടർ വിഎച്ച്എസ്ഇ തൃശൂർ മേഖല നവീന പി, ഡി. പി.സി എസ് എസ് കെ തൃശ്ശൂർ ബിനോയ് എൻ ജെ, പ്രിൻസിപ്പാൾ ഡയറ്റ് തൃശൂർ ശ്രീജ ഡി, ഹയർസെക്കൻഡറി ജില്ലാ കോഡിനേറ്റർ കരിം വി എം, വിദ്യാ കിരണം കോഡിനേറ്റർ എം കെ രമേശ്, ജില്ലാ ഐ ടി കോഡിനേറ്റർ, കൈറ്റ് തൃശ്ശൂർ, പിടിഎ പ്രസിഡണ്ട് അനിൽകുമാർ പി കെ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ,മുൻസിപ്പൽ കൗൺസിലർമാർ, ജനപ്രതിനിധികൾ, പിടിഎ അംഗങ്ങൾ, പൊതുവിദ്യാഭ്യാസ വകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ ഉപഡയറക്ടർ ഡി ഷാജിമോൻ സ്വാഗതവും, ജില്ല വിദ്യാഭ്യാസ ഓഫീസർ ഇരിങ്ങാലക്കുട ബാബു മഹേശ്വരി പ്രസാദ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page