സെപ്റ്റംബർ 2 ലോക നാളികേര ദിനമായി ആചരിക്കുമ്പോൾ ഇരിങ്ങാലക്കുടയിൽ സ്ഥിതിചെയ്യുന്ന ജില്ലയിലെ തന്നെ ഏക ഗവ. കോക്കനട്ട് നഴ്സറിയുടെ പ്രവർത്തനങ്ങൾ ഒന്ന് പരിചയപ്പെടാം…

സെപ്റ്റംബർ 2 ലോക നാളികേര ദിനമായി ആചരിക്കുമ്പോൾ ഇരിങ്ങാലക്കുടയിൽ സ്ഥിതിചെയ്യുന്ന ജില്ലയിലെ തന്നെ ഏക ഗവൺമെന്റ് കോക്കനട്ട് നഴ്സറിയുടെ പ്രവർത്തനങ്ങൾ ഒന്ന് പരിചയപ്പെടാം.

1947 സ്ഥാപിതമായ ഇരിങ്ങാലക്കുടയിലെ ഗവൺമെന്റ് കോക്കനട്ട് നഴ്സറിയിൽ നിന്നാണ് ജില്ലയിലെ 36 കൃഷിഭവനിലേക്കുമായി ഏകദേശം 22,000 തെങ്ങിൻ തൈകൾ എത്തുന്നത്. കൂടാതെ ഈ വർഷം പാലക്കാട് തൃത്താല നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന സുസ്ഥിര തൃത്താല എന്ന പദ്ധതിയുടെ ഭാഗമായി പാലക്കാട് ജില്ലയിലേക്ക് 35,000 ത്തോളം തെങ്ങിൻ തൈകൾ ഇവിടെ നിന്നും എത്തിക്കുന്നുണ്ട്

തൃശൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ നഴ്സറിയിൽ പ്രധാനമായും വെസ്റ്റ് കോസ്റ്റ് ടോൾ, ഡാർഫ്, ഹൈബ്രിഡ് എന്നീ മൂന്നിനങ്ങളിലെ തെങ്ങിൻ തൈകൾ ആണ് ഉത്പാദിപ്പിക്കുന്നത്. ചാവക്കാട്,അയ്യന്തോൾ നാട്ടിക എന്നിവിടങ്ങളിൽ നിന്നാണ് ഇവിടേക്ക് വിത്ത് തേങ്ങ എത്തുന്നത്.

പൊതുജനങ്ങൾക്ക് നേരിട്ട് ഇവിടെ നിന്നും തെങ്ങിൻ തൈകൾ വാങ്ങുന്നതിന് പരിമിതികൾ ഉണ്ട്. അഞ്ചര ഏക്കർ വരുന്ന സ്ഥലത്തിൽ വിവിധ ബ്ലോക്കുകൾ ആയി തിരിച്ചാണ് തൈകൾ നടുന്നത്. സീനിയർ അഗ്രികൾച്ചറൽ ഓഫീസർ സോഫിയ ജോൺ ആണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിന് എതിർവശത്തു സ്ഥിതിചെയ്യുന്ന ഗവൺമെന്റ് കോക്കനട്ട് നഴ്സറിയുടെ ചുമതല വഹിക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page