താഴേക്കാട് : ഇരിങ്ങാലക്കുട ഫൊറോനാ സി എൽ സി യുടെ നേതൃത്വത്തിൽ അഖില കേരള കരോൾ ഗാനമത്സരം AURA 2K23 താഴെക്കാട് സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ വച്ച് ഡിസംബർ 26 ന് നടക്കും. ഇരിങ്ങാലക്കുട ഫൊറോന സി.എൽ.സി യുടെയും താഴെക്കാട് സി.എൽ.സി യുടെയും നേതൃത്വത്തിലാണ് മത്സരം നടക്കുക. ഡിസംബർ 26 ന് വൈകീട്ട് 6 മണിക്ക് ഉദ്ഘാടനത്തോടെ മത്സരം ആരംഭിക്കും. ഒന്നാം സമ്മാനം 10001 രൂപയും രണ്ടാം സമ്മാനം 7001 രൂപയും 5001 രൂപയും ഒരുക്കിയിട്ടുണ്ട്.
പങ്കെടുക്കുന്ന എല്ലാ ടീമിനും പ്രോത്സാഹന സമ്മാനം ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്റ്റർ ചെയുവാൻ ഉള്ള അവസാന തിയതി ഡിസംബർ 20 വരെയാണ്. പങ്കെടുക്കുന്ന എല്ലാ ടീമിനും പ്രോത്സാഹന സമ്മാനം ഒരുക്കിയിട്ടുണ്ട്.
പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ടീംമുകൾ രജിസ്റ്റർ ചെയുവാൻ ഉള്ള അവസാന തിയതി ഡിസംബർ 20 വരെയാണ്.
മത്സരത്തിന്റെ വിജയത്തിനായി ഫൊറോന സി എൽ സി യുടെ ഡയറക്ടർ ഫാ. ജിനോ തെക്കിനിയേത്ത്, പ്രസിഡന്റ് അമൽ ബെന്നി, സെക്രട്ടറി ജോഫിൻ പി പി, ട്രഷറർ റോജസ് റോയ്,കൺവീനർ ആഗ്ന ബെന്നി, ജോയിന്റ് കൺവീനർ ആൽബിൻ സെബാസ്റ്റ്യൻ,ജഡ്ജ്‍മെന്റ് കൺവീനർ സിന്റോ ആന്റോ, ലൈറ്റ് ആൻഡ് സൗണ്ട് കൺവീനർ മെൽവിൻ തോമസ്, മീഡിയ ആബേൽ ആന്റണി,ഇരിഞ്ഞാലക്കുട ഫൊറോന സി എൽ സി യുടെ മറ്റു ഭാരവാഹികളും, താഴെക്കാട് സി എൽ സി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive