ഇരിങ്ങാലക്കുട : ഭാരതത്തിൻറെ 77-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി “മേരി മാട്ടി മേരി ദേശ് “എന്ന പേരിൽ കേന്ദ്ര സാംസ്കാരിക വകുപ്പും കേന്ദ്രസംഗീത നാടക അക്കാദമിയും അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലവും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യവും ഭാരതീയ കലാ സംസ്കാരവും എന്ന വിഷയത്തെ ഉദ്ബോധിപ്പിക്കുന്ന പരിപാടി ഗുരുകുലത്തിലെ മാധവനാട്യ ഭൂമിയിൽ വച്ച് നടന്നു.
ഗുരുകുലത്തിന്റെ മുഖ്യഅധികാരികളായ വേണു ജി, അമ്മന്നൂർ കുട്ടൻ ചാക്യാർ എന്നിവർ ചേർന്ന് ദിപം തെളിയിച്ചു ഉദ്‌ഘാടനം നിർവഹിച്ചു. ഗുരുകുലം വൈസ് പ്രസിഡന്റ് കലാമണ്ഡലം രാജീവ് ആമുഖം പറഞ്ഞതിനെ തുടർന്ന് കഥകളി കലാകാരിയായ ജയന്തി ദേവരാജ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.
അദ്ധ്യാപകനായ ഡോ. എസ്.എൻ മഹേഷ് ബാബു ഭാരതത്തിന്റെ സ്വാതന്ത്രലബ്ധിയിൽ ഇരിങ്ങാലക്കുടയുടെ സംഭാവനകളും കലാചരിത്രവും സ്വാതന്ത്യസമരത്തിൽ കലയുടെ സംഭാവനകളും വിശദീകരിച്ച് പ്രഭാഷണം നടത്തി. ഗുരുകുലം പ്രസിഡന്റ് കലാമണ്ഡലം നാരായണൻ നമ്പ്യാർ സ്വാഗതവും ഗുരുകുലം സെക്രട്ടറി സൂരജ് നമ്പ്യാർ നന്ദിയും പറഞ്ഞു.
തുടർന്ന് കൂടിയാട്ട കലാകാരന്മാരായ കപിലാ വേണു, സരിതാ കൃഷ്ണകുമാർ, സൂരജ് നമ്പ്യാർ എന്നിവർ കൂടിയാട്ടത്തിന്റെ ഡെമോൺസ്ട്രേഷൻ അവതരിപ്പിച്ചു. ഗുരുകുലം വിദ്യാർത്ഥികളുടെ വന്ദേമാതരത്തോടെ ആരംഭിച്ച പരിപാടി ദേശീയ ഗാനത്തോടെ സമാപിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com