ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റലിൽ മാഗ്നസ് ഡയഗ്നോസ്റ്റിക്സ് മാനേജ്മെന്റിന്റെ സഹകരണത്തോടെ രോഗനിർണയത്തിനുള്ള ആധുനിക സാങ്കേതിക മികവായ എം.ആർ.ഐ സ്കാൻ സെന്ററിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു നിർവഹിച്ചു.
വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനേഷ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുധ ദിലീപ്, മുകുന്ദപുരം സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാർ ബ്ലിസൺ ഡേവിഡ് തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
തുടർന്ന് നടന്ന ചടങ്ങിൽ സുജ സഞ്ജീവ് കുമാർ ഉപഹാരസമർപ്പണം നിർവഹിച്ചു. ഇരിങ്ങാലക്കുട കോ- ഓപ്പറേറ്റീവ് ഹോസ്പിറ്റൽ പ്രസിഡന്റ് എം പി ജാക്സൻ സ്വാഗതവും മാഗ്നസ് മാനേജിംഗ് പാർട്ണർ അനൂപ് വർഗീസ് നന്ദിയും രേഖപ്പെടുത്തി.
ഇരിങ്ങാലക്കുടയിലെ ആദ്യ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബേസ്ഡ് 51 ചാനൽ ഡിജിറ്റൽ MRI ആണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive