ഇരിങ്ങാലക്കുട: ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ രണ്ടു ദിനം നീണ്ടുനിൽക്കുന്ന ഹാൻഡ്‌ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. മുഖ്യാതിഥിയായി ASISC സ്കൂളുകളുടെ പ്രസിഡന്റും, കേരള റീജിയണൽ സെക്രട്ടറിയുമായ ഫാദർ. ജെയിംസ് മുല്ലശ്ശേരി ഭദ്രദീപം തെളിയിച്ച് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.
സ്കൂളിന്റെ റെക്ടരും മാനേജരുമായ ഫാദർ. ഇമ്മാനുവൽ വട്ടക്കുന്നേൽ അധ്യക്ഷനായ ചടങ്ങിൽ സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ലൈസാ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു.
മുൻ പ്രൊവിൻഷ്യലും, ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സലേഷ്യൻ ഹിസ്റ്ററി, റോം ന്റെ ഡയറക്ടറുമായ ഫാദർ. തോമസ് അഞ്ചുകണ്ടത്തെ വേദിയിൽ പൊന്നാട അണിയിച്ചു ആദരിച്ചു. ഫാ. ജോയ്സൺ മുളവരിക്കൽ. ഫാ. ജിതിൻ മൈക്കിൾ, ഫാ. വർഗീസ് ജോൺ, Sr. ഓമന വി. പി, വൈസ് പ്രസിഡന്റ്. ഓഫ് കേരള ഹാൻഡ് ബോൾ അസോസിയേഷൻ ജിബി. വി പേരെപ്പാടാൻ, E – Zone കോ – ഓർഡിനേറ്റർ ആയ ഷാജു വി. കെ,ചീഫ് ഒബ്സെർവർ സതീഷ് പിള്ള. സെൻട്രൽ സ്കൂൾ പി ടി എ പ്രസിഡന്റ് ശിവപ്രസാദ് ശ്രീധരൻ, പരിശീലകരായ മണിക്കുട്ടൻ, സന്ദേശ് ഹരി, ശരത് പ്രസാദ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. സ്കൂളിനെ പ്രതിനിധീകരിച്ച് ഗീതാ സുഭാഷിണി നന്ദി രേഖപ്പെടുത്തി.
പ്രാദേശിക തലങ്ങളിൽ നിന്നും മികച്ച ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ആവേശകരമായ മത്സരങ്ങൾക്ക് വേദിയായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com