സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച വനിത നൈറ്റ് പട്രോളിംഗ് ടീം “പെൺകാവലിന്റെ ” ആദ്യ പട്രോളിംഗ് വനിതാദിനത്തിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട: ജനമൈത്രി പോലീസിന്റെയും ജനമൈത്രി സുരക്ഷാസമിതിയുടെയും ക്രൈസ്റ്റ് കോളേജിലെ തവനീഷ് സാമൂഹ്യ സേവന സന്നദ്ധ സംഘടനയുടെയും നേതൃത്വത്തിൽ സംസ്ഥാനത്ത് ആദ്യമായി ആരംഭിച്ച വനിത നൈറ്റ് പട്രോളിംഗ് ടീം “പെൺകാവലിന്റെ ” ആദ്യ പട്രോളിംഗ് വനിതാദിനത്തിൽ ആരംഭിച്ചു.

പോലീസ് സ്റ്റേഷനിൽ രാത്രി 10.30 ന് നടന്ന ചടങ്ങിൽ മുനിസിപ്പൽ കൗൺസിലർമാരായ ലേഖ ഷാജൻ, സാനി സി.എം., സതി സുബ്രഹ്മണ്യൻ, CDS ചെയർപേഴ്സൺമാരായ പുഷ്പാവതി, ഷൈലജ ബാലൻ എന്നിവരും കുടുംബശ്രീ പ്രവർത്തകരും പ്രഥമ യാത്രക്ക് അഭിവാദ്യം നൽകുവാനും ആശംസകൾ അറിയിക്കാനും എത്തിയിരുന്നു…

സബ്ബ് ഇൻസ്പെക്ടർ സുദർശനയുടെ നേതൃത്വത്തിൽ തവനീഷ് സംഘടനയിലെ മോഹന ലക്ഷ്മി, അന്നറ്റ്, ബെന്നറ്റ് എന്നിവരാണ് ആദ്യ പട്രോളിംഗ് ടീമിൽ ഉണ്ടായിരുന്നത്…

പ്രവർത്തനങ്ങൾക്ക് സബ്ബ് ഇൻസ്പെക്ടർ ജോർജ് . കെ.പി., പട്രോളിംഗ് ടീം ലീഡർ അഡ്വ. കെ.ജി. അജയകുമാർ , സമിതിയംഗങ്ങളായ പി.ആർ. സ്റ്റാൻലി , എ.സി. സുരേഷ്, കെ.വി. അംബിക, ബീറ്റ് ഓഫീസർ രാഹുൽ , പുരുഷനൈറ്റ് പട്രോളിംഗ് ടീംമംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

You cannot copy content of this page