ഇരിങ്ങാലക്കുട : മുൻ എം.എൽ.എയും ചീഫ് വിപ്പും യു.ഡി.എഫ് ഇരിങ്ങാലക്കുട ചെയർമാനുമായ തോമസ് ഉണ്ണിയാടൻ്റെ വീടുന്നമ്പറിൽ 10 വോട്ട് അന്വേഷിക്കണമെന്ന് ബി.ജെ.പി തൃശൂർ സൗത്ത് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി വാർഡ് 29 ൽ ഉണ്ണിയാടൻ്റെ 438-ാം വീട്ടു നമ്പരിൽ ആണ് അനധികൃതമായി വോട്ടുകൾ ചേർത്തിട്ടുള്ളത്. ഉണ്ണിയാടനും 3 കുടുംബാംഗങ്ങളും കഴിഞ്ഞാൽ ബാക്കിയുള്ള വോട്ടുകൾ അന്വേഷിച്ച് നടപടികൾ കൈക്കൊള്ളണമെന്നാണ് ബിജെപി ജില്ലാ പ്രസിഡണ്ട് എ ആർ ശ്രീകുമാർ ആവശ്യപ്പെപ്പെടുന്നത്. യുഡിഎഫ് വ്യാപകമായി ഇത്തരത്തിൽ ക്രമക്കേടുകൾ നടത്തിയിട്ടുണ്ട്. ഇതെല്ലാം ബിജെപി പുറത്ത് കൊണ്ടു വരുമന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ അയൽക്കാരുടെ പേരും വിലാസവും തന്റെ വിട്ടു നമ്പറോട് കൂടി വോട്ടർ പട്ടികയിൽ തെറ്റായി വന്നു ചേർന്നതാണെന്ന് തോമസ് ഉണ്ണിയാടൻ ഇതുസംബന്ധിച്ചു ഇരിങ്ങാലക്കുട ലൈവിനോട് വിശദീകരിച്ചു. ഒരു ആരോപണം ഉന്നയിക്കാനായി ആരെങ്കിലും മനഃപൂർവം ചെയ്തതാകാമെന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ ഉള്ള വോട്ടർ പട്ടികയിലെ പേരുകൾ എല്ലാം തന്നെ തന്റെ അയൽക്കാരുടെ വിലാസത്തിൽ ഉള്ളതെന്ന്. അവരുടെ വീട്ടുപേര് നോക്കിയാൽ തന്നെ ഇത് ആർക്കും മനസിലാകും. തന്റെ വീട്ടിലാണ് ഇത് ചേർത്തതെങ്കിൽ അവരുടെ വീട്ടുപേരും തന്റെ വീട്ടുപേരും ഒന്നായി അല്ലെ വരേണ്ടത് എന്നും അദ്ദേഹം ചോദിച്ചു. ബി ജെ പിയുടെ ആരോപണം നിലവിൽ അവർ നേരിടുന്ന വോട്ടർ പട്ടിക തിരുമറിയുടെ ശ്രദ്ധ തിരിക്കാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തന്റെ വീട്ടു നമ്പറിൽ അനധികൃതമായി വോട്ടുകൾ ചേർത്തുവെന്ന ബി ജെ പി നേതാവിന്റെ ആരോപണം കള്ളവോട്ട് ചേർത്ത പ്രശ്നത്തിൽ നിന്നും രക്ഷപെടാനുള്ള ബിജെപിയുടെ തന്ത്രമാണെന്ന് മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ പറഞ്ഞു. നഗരസഭയിലെ ഇരുപത്തിമൂന്നാം വാർഡിലെ (പുതിയ വാർഡ് നമ്പർ 29 ) 438 നമ്പറിലുള്ള വീട്ടിലാണ് താനും കുടുംബവും ഇരുപത്തിയഞ്ച് വർഷമായി താമസിക്കുന്നത്. തന്റെയും ഭാര്യയുടെയും 2 മക്കളുടെയും പഠനാവശ്യവുമായി തന്നോടൊത്ത് താമസിച്ചിരുന്ന സഹോദരന്റെ 2 മക്കളുടെയും പേരുകളാണ് ഈ നമ്പറിലുള്ളത്.
തന്റെ തൊട്ടടുത്ത താമസക്കാരനായ ചക്കാലമുറ്റത്ത് ചെമ്പോട്ടിൽ വർഗീസിന്റെ വീട്ട് നമ്പർ 438 എ ആണ്. ആ വീട്ടിൽ 4 വോട്ടുകളാണുള്ളത്. വോട്ടർ പട്ടിക തയ്യാറാക്കിയ ഉദ്യോഗസ്ഥർ വർഗീസിന്റെ വീട് നമ്പറായ 438 എ എന്ന നമ്പറിലെ എ എന്ന സബ് നമ്പർ ചേർക്കാൻ വിട്ടതായിരിക്കാം അവരുടെ പേരുകൾ തന്റെ വീട്ട് നമ്പറിൽ കയറിയതെന്നും ഉണ്ണിയാടൻ പറഞ്ഞു.
വർഗീസിന്റെ കുടംബം വർഷങ്ങളായി ഇവിടെ താമസക്കാരാണെന്നും ഇപ്പോഴും ഇവിടെ തന്നെയുള്ളവരാണെന്നും ഉണ്ണിയാടൻ പറഞ്ഞു. ആരെങ്കിലും എഴുതിത്തരുന്ന ആരോപണങ്ങൾ അപ്പാടെ പ്രസ്താവിച്ച് ബിജെപി നേതാവ് സ്വയം അപഹാസ്യനായിരിക്കുകയാണെന്നും ഇതുകൊണ്ടൊന്നും കള്ളവോട്ട് ചേർക്കൽ ആരോപണത്തിൽ നിന്നും രക്ഷപെടാൻ സാധിക്കില്ലെന്നും ഉണ്ണിയാടൻ പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

