അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രോത്സവം മാർച്ച് 8 മുതൽ 14 വരെ; വിവിധ ഭാഷകളിലായി പ്രദർശിപ്പിക്കുന്നത് 21 ചിത്രങ്ങൾ, പോസ്റ്റർ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റിയുടെ നേത്യത്വത്തിൽ തൃശ്ശൂർ രാജ്യാന്തര ചലച്ചിത്രോൽസവം, ചലച്ചിത്ര അക്കാദമി ഫെഡറേഷൻ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ നടത്തുന്ന അഞ്ചാമത് ഇരിങ്ങാലക്കുട രാജ്യാന്തര ചലച്ചിത്രമേള മാർച്ച് 8 മുതൽ 14 വരെ നടക്കും.

ചലച്ചിത്രോത്സവത്തിന്‍റെ പോസ്റ്റർ സംവിധായകൻ ജിതിൻ രാജ് പ്രകാശനം ചെയ്തു. ഫിലിം സൊസൈറ്റി രക്ഷാധികാരി പി.കെ ഭരതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പ്രവാസിയും ഇൻസൈറ്റ് ഔട്ട് സൈഡ് ഹോം ഗാലറി എം ഡിയുമായ തോട്ടാപ്പിള്ളി വേണുഗോപാല മേനോൻ ഡെലിഗേറ്റ് പാസ് വിതരണോദ്ഘാടനം നിർവഹിച്ചു. സെന്റ് ജോസഫ്സ് കോളജ് ചെയർപഴ്സൻ അശ്വതി ആദ്യ പാസ് ഏറ്റുവാങ്ങി.

ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സെക്രട്ടറി നവീൻ ഭഗീരഥൻ, വൈസ് പ്രസിഡന്റ് ടി.ജി സിബിൻ, ട്രഷറർ ടി.ജി സച്ചിത്ത്, ജോസ് മാമ്പിള്ളി, രാധാകൃ ഷ്ണൻ വെട്ടത്ത്, രാജീവ് മുല്ലപ്പിള്ളി, വി.എസ്. വസന്തൻ, എം.എസ്. ദാസൻ, വർധനൻ പുളിക്കൽ, സുരേഷ് കോവിലകം, നീതു മനീ ഷ്, ഷെല്ലി മുട്ടത്ത്, സെന്റ് ജോസഫ്സ് കോളജ് വൈസ് ചെയർപഴ്സൻ എസ്തർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇരിങ്ങാലക്കുട മാസ് മൂവീസ്, ഓർമ്മ ഹാൾ എന്നീ കേന്ദ്രങ്ങളിലായി വിവിധ ഭാഷകളിൽ നിന്നുള്ള ഇരുപത്തിയൊന്ന് ചിത്രങ്ങളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്.


വിവിധ ചലച്ചിത്ര മേളകളിൽ ശ്രദ്ധ നേടിയ ജോസഫ്സ് സൺ, ആഗ്ര, സിഗ്നേച്ചർ, ഡൈവോഴ്സ്, ഡീപ് ഫ്രിഡ്ജ്, തടവ് , ബി 32 ടു 44 വരെ തുടങ്ങിയ ചിത്രങ്ങളും ഡോക്യുമെൻ്ററികളും രാവിലെ 10, 12 എന്നീ സമയങ്ങളിലായി മാസ് മൂവീസിലും വൈകീട്ട് 6 ന് ഓർമ്മ ഹാളിലും പ്രദർശിപ്പിക്കും. വിവിധ ചിത്രങ്ങളുടെ സംവിധായകരും സാങ്കേതിക വിദഗ്ധരും ഫെസ്റ്റിവലിന് എത്തും.

You cannot copy content of this page