പുല്ലൂർ : മുരിയാട് ഗ്രാമപഞ്ചായത്തിന്റെ ഗ്രീൻ മുരിയാട് പദ്ധതിയുടെ ഭാഗമായി പുല്ലൂർ ആശുപത്രിക്ക് മുൻവശം കൃഷി ഉപകേന്ദ്രവും പ്ലാൻറ് ഹെൽത്ത് ക്ലിനിക്കും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിഎസ് പ്രിൻസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്തിന്റെ എല്ലാ പ്രദേശത്തും ഉള്ളവർക്ക് കൃഷിഭവന്റെ പ്രവർത്തനം സംലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി കൃഷി ഉപകേന്ദ്രവും സസ്യങ്ങൾക്ക് ഉണ്ടാകുന്ന കേടുപാടുകളെ പറ്റി പഠിക്കുന്നതിനും പ്രതിരോധം മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നതിനും ആയിട്ടുള്ള പ്ലാൻറ് ഹെൽത്ത് ക്ലിനിക്കുമാണ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത് .
കർഷകക്ഷേമ വകുപ്പിന് കീഴിൽ മുരിയാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചിട്ടുള്ള കൃഷി ഉപകേന്ദ്രം ആദ്യഘട്ടത്തിൽ ആഴ്ചയിൽ മൂന്ന് ദിവസം പ്രവർത്തിക്കുന്നതാണ് . ആറുമാസത്തിന് ശേഷം പഞ്ചായത്തിന് സ്വന്തമായി ലഭിച്ച സ്ഥലത്ത് സ്വന്തം കെട്ടിടത്തിലേക്ക് പ്രവർത്തനം മാറ്റുന്നതായിരിക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രൻ, വികസനകാര്യ സമിതി ചെയർമാൻ കെ പി പ്രശാന്ത്, ആരോഗ്യ വിദ്യാഭ്യാസ സമിതി ചെയർമാൻ കെ.യു. വിജയൻ, വാർഡ് അംഗം തോമാസ് തൊകലത്ത്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ശ്രീരേഖ, പഞ്ചായത്ത് അംഗങ്ങളായ മണി സജയൻ, സേവ്യർ ആളൂക്കാരൻ, റോസ്മി ജയേഷ്, നിഖിതാ അനൂപ്, ബ്ലോക്ക് എ ഡി എ ഫാജിത റഹ്മാൻ, സെക്രട്ടറി ശാലിനി എം കൃഷി ഓഫീസർ ഡോ. അഞ്ചു ബി. രാജ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

