അഖിലേന്ത്യ ദളിത് അവകാശ സമിതി (എ.ഐ.ഡി.ആർ.എം) യുടെ സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തു

തൃശ്ശൂർ : അഖിലേന്ത്യ ദളിത് അവകാശ സമിതി (എ ഐ ഡി ആർ എം ) യുടെ സംസ്ഥാന സമ്മേളനം വിജയിപ്പിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളിൽ ഏവരും രംഗത്തിറങ്ങണമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ:കെ രാജൻ സംസ്ഥാന സമ്മേളന ലോഗോ പ്രകാശനം ചെയ്തുകൊണ്ട് പറഞ്ഞു.

2024 ഡിസംബർ 21. 22 തീയതികളിലായി തൃശ്ശൂരിൽ വച്ച് നടക്കുന്ന സംസ്ഥാന സമ്മേളന ലോഗോ പ്രകാശന ചടങ്ങിൽ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട് അഡ്വ: എൻ രാജൻ മുൻഎം.എൽ.എ. അധ്യക്ഷത വഹിച്ചു. സിപിഐ തൃശ്ശൂർ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി അഡ്വ: ടി.ആർ.രമേഷ് കുമാർ . ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ എസ് ജയ. എ.ഐ.ഡി.ആർ.എം നേതാക്കളായ ഗീതാഗോപി മുൻ എംഎൽഎ .ടി.എൻ. രഘു.ജി .ബി കിരൺ ,കെ വി ജിതേഷ് കുമാർ .കെ.കെ.സുധീർ ,എ . ഐ. എസ് .എഫ് സംസ്ഥാന കമ്മിറ്റി അംഗം മിഥുൻ പോട്ടക്കാരൻ എന്നിവർ പങ്കെടുത്തു.

സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് .ബി. ഇടമന സ്വാഗതവും . എ.ഐ.ഡി.ആർ. എം.തൃശൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമ്മേളന സ്വാഗതസംഘം ജനറൽ കൺവീനറുമായ ബാബു ചിങ്ങാരത്ത് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page