ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സ്വദേശികളിൽ നിന്നും അബുദാബിയിൽ ഷിപ്പിൽ ജോലിയ്ക്കായി വിസ വാഗ്ദാനം ചെയ്തു പണം തട്ടിയ കേസ്സിൽ പ്രതി അറസ്റ്റിൽ. അതുൽ കൃഷ്ണ, അതുൽ കൃഷ്ണയുടെ സഹോദരി ഭർത്താവ് എന്നിവർക്ക് അബുദാബിയിൽ ഷിപ്പിൽ ജോലി വാഗ്ദാനം ചെയ്ത് ആറ് ലക്ഷം രൂപ കൈക്കലാക്കിയ കേസ്സിൽ തൃശൂർ കല്ലൂർ സ്വദേശി അരണാട്ടുകരക്കാരൻ ബാബുവിനെ (50 ) ആണ് പോലീസ് പിടികൂടിയത്.
ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെ.ജി.സുരേഷ്, ഇൻസ്പെക്ടർ അനീഷ് കരീം, എസ്.ഐ. സി.എം.ക്ലീറ്റസ്, പ്രബേഷൻ എസ്.ഐ. സി.പി.ജിജേഷ്, സീനയർ സി.പി.ഒ.മാരായ ഇ.എസ്.ജീവൻ, എം.ഷംനാദ്, സി.പി.ഒ മാരായ കെ.എസ് ഉമേഷ്, എം.എം.ഷാബു എന്നീ പോലീസ് ഉദ്യോഗസ്ഥർ ആണ്പു പ്രതിയെ പുതുക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്ങാലൂരിൽ നിന്ന് പിടികൂടിയത്.
പരാതിക്കാരോട് ഓരോ സമയത്ത് ഓരോ കാരണങ്ങൾ പറഞ്ഞാണ് ബാബു വാങ്ങിയ പണം തിരിച്ച് കൊടുക്കാതെ സമയം നീട്ടിക്കൊണ്ട് പോയിരുന്നത്. ഓണ അവധിയും പൊങ്കൽ അവധിയും പണം തിരിച്ചു തരാൻ തടസ്സമായി പരാതിക്കാരോട് പറഞ്ഞിരുന്നു. തുടർന്ന് പ്രതി ചതിക്കുകയാണെന്നു മനസ്സിലായതോടെ പോലീസിൽ പരാതിക്കാർ പോലീസിൽ പരാതിപ്പെട്ടത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive