ഇരിങ്ങാലക്കുട : ഷെയർ ട്രേഡിങ്ങിൽ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് കിഴുത്താണി സ്വദേശിയിൽ നിന്ന് ഒരു കോടി മുപ്പത്തിനാല് ലക്ഷത്തി അമ്പതിനായിരം രൂപ തട്ടിപ്പു നടത്തിയ കേസിൽ വയനാട് വൈത്തിരി ചൂണ്ടേൽ സ്വദേശി ചാലംപാട്ടിൽ വീട്ടിൽ ഷനൂദ് (23) എന്നയാളെ ഇരിങ്ങാലക്കുട സൈബർ പോലീസ് അറസ്റ്റ് ചെയ്തു
ഇക്കണോമിക്സ് ടൈംസ് പത്രത്തിലെ ഷെയർ ട്രേഡിങ്ങ് പരസ്യം കണ്ട് ആകൃഷ്ടനായ പരാതിക്കാരനെ ഷെയർ ട്രേഡിങ്ങിനായി B1 Gold Stock Invester Duscussion group എന്ന WhatApp ഗ്രൂപ്പിൽ ജോയിൻ ചെയ്യിപ്പിച്ച് ഷെയർ ട്രേഡിങ്ങ് നടത്തുന്നതിനുള്ള fyers-privilage.com എന്ന ലിങ്കും ട്രേഡിങ്ങ് നടത്തുന്നതിനുള്ള നിർദ്ദേശങ്ങളും ഗ്രൂപ്പ് അഡ്മിൻമാർ പല ദിവസങ്ങളിലായി അയച്ചു കൊടുത്ത് ഷെയർ ട്രേഡിങ്ങ് നടത്തിച്ചതിൽ 2024 സെപ്തംബർ 22 മുതൽ 2024 ഒക്ടോബർ 31 വരെയുള്ള കാലയളവുകളിലായി ആണ് തൃശൂർ, ഇരിങ്ങാലക്കുട എന്നിവിടങ്ങളിലുള്ള ബാങ്കുകളിൽ നിന്ന് പല തവണകളായി ആണ് പരാതിക്കാരൻ പണം പ്രതികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ച് നൽകിയത്
ഈ പണത്തിലുൾപ്പെട്ട 14 ലക്ഷം രൂപ ഷനൂദ് ൻറ പേരിലുള്ള 6 ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ആയതായും ഈ തുകയിൽ നിന്നും 4 ലക്ഷം രൂപക്ക് ഷനൂദ മലപ്പുറത്തുള്ള ജ്വല്ലറിയിൽ നിന്നും സ്വർണ്ണം വാങ്ങിയതായും കണ്ടെത്തിയിരുന്നു. ഷനൂദ് തട്ടിപ്പുസംഘത്തിന്റെ ഏജൻറായി പ്രവത്തിച്ചുവരുന്നതിനുള്ള പ്രതിഫലമായി ആണ് 14 ലക്ഷം രൂപ കൈപറ്റിയിട്ടുള്ളത് എന്ന് കണ്ടെത്തിയതിനാലാണ് ഷനൂദിനെ അറസ്റ്റ് ചെയ്തത്.
പ്രാഥമിക അന്വേഷണത്തിൽ ഇയാളുടെ പേരിൽ നോർത്ത് ഇൻഡ്യയിൽ 6 കേസ്സുകൾ ഉള്ളതായും അറിവായിട്ടുള്ളതാണ്. ഇക്കാര്യത്തെകുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരുന്നു.
തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ IPS ന്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ.എം.എസ്, എസ്.ഐ. മാരായ രമ്യ കാർത്തികേയൻ, അശോകൻ, സുജിത്ത് ടെലികമ്മ്യൂണിക്കേഷൻ സി.പി.ഒ മാരായ സുദീഫ്, പ്രവീൺ രാജ്, ഡ്രൈവർ സി.പി.ഒ അനന്തു എന്നിവരാണ് അന്വേഷണസംഘത്തിൽ ഉള്ളത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive