ആളൂർ പഞ്ചായത്തിനെ മുകുന്ദപുരം താലൂക്കിൽ ഉൾപ്പെടുത്തി പർവസ്ഥിതിയിലാക്കണം – ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി

കല്ലേറ്റുംകര : ആളൂർ പഞ്ചായത്തിനെ മുകുന്ദപുരം താലൂക്കിൽ ഉൾപ്പെടുത്തി പർവസ്ഥിതിയിലാക്കണമെന്ന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. മുകുന്ദപുരം താലൂക്കിൽനിന്ന് ആളൂർ പഞ്ചായത്ത് വേർതിരിക്കപ്പെട്ടത് ഇരിങ്ങാലക്കുട റയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങളെ വളരെയധികം ബാധിക്കുന്ന അവസ്ഥയാണുള്ളത്‌.



ഇപ്പോൾ ചാലക്കുടി താലൂക്കിൽ ഉള്ള ആളൂർ പഞ്ചായത്തിനെ മുകുന്ദപുരം താലൂക്കിൽ പഞ്ചായത്തുൾപ്പെടുത്തി പൂർവസ്ഥിതിയിലാക്കിയാൽ റയിൽവേ സ്റ്റേഷന്റെ വികസനത്തിൽ അധികാരികൾക്ക് കൂടുതൽ ശ്രദ്ധ പതിപ്പിക്കാൻ കഴിയുമെന്ന് ഭാരവാഹികളുടെ യോഗം വിലയിരുത്തി.



യോഗത്തിൽ പ്രസിഡന്റ്‌ വര്ഗീസ് പന്തലൂക്കാരൻ, ഡേവിസ് ഇടപ്പിള്ളി, അഡ്വ. കെ. എഫ് ജോസ്, ഡേവിസ് തുളുവത്ത്, സോമൻ ശാരദാലയം, ജോസ് കുഴിവെലി, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page