ഇരിങ്ങാലക്കുട : സാമൂഹ്യ നീതി നിലനിർത്താൻ ഒരുമിച്ചുള്ള പോരാട്ടം അനിവാര്യമാണെന്നും സാമൂഹ്യ നീതി നിഷേധിക്കപ്പെട്ട ഒരു ജനവിഭാഗത്തിൻ്റെ മോചനത്തിനു വേണ്ടി രാഷ്ട്രീയത്തിനപ്പുറത്തു അവരുടെ സംഘശേഷിയെ സ്വരുകൂട്ടിയ പി.കെ. ചാത്തൻ മാസ്റ്ററുടെ മാതൃക പിന്തുടരണമെന്നും തോമസ് ഉണ്ണിയാടൻ എം എൽ എ പറഞ്ഞു. കെപിഎംഎസ് തൃശ്ശൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.എസ്. വിമൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി കെ.എ. തങ്കപ്പൻ, ട്രഷറർ സി.എ. ശിവൻ, സംഘടനാ സെക്രട്ടറി ലോജനൻ അമ്പാട്ട്, വൈസ് പ്രസിഡന്റ് പി.കെ. രാധാകൃഷ്ണൻ എന്നിവർ ക്‌ളാസെടുത്തു. ജില്ലാ സെക്രട്ടറി സി.വി. ബാബു ട്രഷറർ പി.സി. ബാബു എന്നിവർ പ്രസംഗിച്ചു.
കേരളത്തിലെ ആദ്യ മന്ത്രിസഭയിലെ മന്ത്രിയും കെപിഎംഎസ് സ്ഥാപക നേതാവും അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനത്തിനും അവകാശങ്ങൾക്കും വേണ്ടി നിലകൊണ്ട പി. കെ. ചാത്തൻ മാസ്റ്ററുടെ പ്രതിമ ഇരിങ്ങാലക്കുടയിൽ സ്ഥാപിക്കണമെന്ന് കെ പി എം എസ് ആവശ്യപ്പെട്ടു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




