30 -ാമത് ലോചനം ബെംഗളൂരുവിൽ

ഇരിങ്ങാലക്കുട : ത്രിപുടി ആർട്ട് സെൻ്ററിൻ്റെ ‘ ലോചനം’ അഭിനയശില്പശാലയുടെ മുപ്പതാമത്തെ സെഷൻ ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡിൽ സമാപിച്ചു. ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വൃക്ഷകല ഫൌണ്ടേഷനും വാഗ്ദേവി നൃത്താലയയും ത്രിപുടിയും സംയുക്തമായി ആഗസ്റ്റ് 7 മുതൽ 9 വരെയാണ് ശില്പശാല സംഘടിപ്പിച്ചത്.



നേത്രാഭിനയസാധ്യതകളെ മുൻ നിർത്തി സൂരജ് നമ്പ്യാർ വിഭാവനം ചെയ്ത ശില്പശാലയാണ് ലോചനം. നർത്തകരും അഭിനേതാക്കളും ചേർന്ന് 350 ൽ പരം പേർ ഇതുവരെ ലോചനത്തിൽ പങ്കെടുത്തിട്ടുണ്ട്. കൂടിയാട്ടത്തിലെ നേത്രപരിശീലനം അടിസ്ഥാനമാക്കിയ രസാഭിനയം വിവിധ മേഖലകളിലുള്ള പ്രയോക്താക്കൾക്ക് ഉപയോഗപ്പെടുന്ന രീതിയിലാണ് ലോചനം വിഭാവനം ചെയ്തിട്ടുള്ളത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page