ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ഗവൺമെന്റ് ഗേൾസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികൾ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു. ലഹരി ഉപയോഗത്തിനെതിരായ സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് പരിപാടി സംഘടിപ്പിച്ചത്.



ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. എ. പോൾ പരിപാടി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പ്രവീൺസ് ഞാറ്റുവെട്ടി ലഹരി വിരുദ്ധ സന്ദേശം നൽകി. ഇരിങ്ങാലക്കുട എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടറായ നീനു മാത്യു ആശംസകൾ നേർന്നു.



ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിന്ദു പി. ജോൺ, ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് സുഷ കെ. എസ്., എൻ.എസ്.എസ്. കോ-ഓർഡിനേറ്റർമാർ, ജെ.ആർ.സി. കോ-ഓർഡിനേറ്റർ, അധ്യാപകർ, സ്കൂൾ കൗൺസിലർ എന്നിവർ പങ്കെടുത്തു.



ബോധവൽക്കരണത്തിന്റെ ഭാഗമായി വിദ്യാർത്ഥിനികൾ ഫ്ലാഷ് മോബ്, സ്കിറ്റ്, ക്വിസ് മത്സരം തുടങ്ങിയ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ചുള്ള സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിൽ ഈ പരിപാടികൾ ശ്രദ്ധേയമായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page