ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ തൃക്കേട്ട വെച്ച്നമസ്കാര ചടങ്ങ് നടത്തി. ഗ്രാമത്തിന്റെയും ക്ഷേത്രത്തിന്റെയും കുടുംബത്തിന്റെയും ശ്രെയസ്സിനും ഐശ്വര്യത്തിനും അഭിവൃദ്ധിയ്ക്കും വേണ്ടിയാണ് ചടങ്ങ് നടത്തിവരുന്നത് . ക്ഷേത്ര വാതിൽമാടത്തിൽ നടന്ന നമസ്കാരത്തിൽ കുട്ടനെല്ലൂർ നടുവിൽ പഴയിടം നീലകണ്ഠൻ നമ്പൂതിരിപ്പാട് ആചാര്യനായി.
തന്ത്രി പ്രതിനിധി ഗോവിന്ദൻ നമ്പൂതിരിപ്പാട്, ദേവസ്വം ചെയർമാൻ അഡ്വ. സി കെ ഗോപി, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ അഡ്വക്കേറ്റ് കെ ജി അജയകുമാർ, കെ ബിന്ദു, ദേവസം അഡ്മിനിസ്ട്രേറ്റർ രാദേശ് എന്നിവരും മേൽശാന്തി മാരായ പുത്തലത്ത് നീലകണ്ഠൻ നമ്പൂതിരി, ഹരീഷ് നമ്പൂതിരി, ഏ ടി നാരായണൻ നമ്പൂതിരി, മണക്കാട് പരമേശ്വരൻ നമ്പൂതിരി, പായിക്കാട്ട് രാജേന്ദ്രൻ നമ്പൂതിരി എന്നിവരും നിരവധി ഭക്തജനങ്ങളും ചടങ്ങിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive