ഓണ വിപണി ഒരുക്കി മുരിയാട് കൃഷിഭവൻ

മുരിയാട് : ഓണകാലത്ത് വിലനിലവാരം പിടിച്ച് നിർത്തുക എന്ന ലക്ഷ്യത്തോട് കൂടി മുരിയാട് പഞ്ചായത്ത് കൃഷിഭവൻ്റെ നേതൃത്വത്തിൽ വിപുലമായ ഓണവിപണി ആരംഭിച്ചു. ഹോർട്ടി കോർപ്പിൻ്റെ സഹകരത്തോടു കൂടി എല്ലാ തരം പച്ചക്കറികളും വിപണിയിലൂടെ വളരെ വില കുറച്ച് ജനങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട് .

കൃഷിഭവന് സമീപം കൃഷിഭവൻ്റെ ഓണ വിപണി മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ്. ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് എ ഡി എ എസ്. മിനിമോൾ മുഖ്യ പ്രഭാഷണം നടത്തി.

പഞ്ചായത്ത് അംഗങ്ങളായ കെ.വൃന്ദ കുമാരി , മണി സജയൻ , നിഖിത മോൾ അനൂപ്, കൃഷി വികസന സമിതി അംഗങ്ങളായ കെ.എം. ദിവാകരൻ , ടി എൻ മോഹനൻ, ടി.കെ. വർഗ്ഗീസ്, കൃഷി അസി. നിധിൻ രാജ്, കുടുംബശ്രീ ചെയർ പേഴ്സൺ സുനിതാ രവി തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page