ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം ദേവസ്വം കീഴേടം അയ്യങ്കാവ് ഭഗവതി ക്ഷേത്രത്തിൽ 2025 മാർച്ച് 9 മുതൽ 15 വരെ ആഘോഷിക്കുന്ന താലപ്പൊലിയുടെ സംഘാടകസമിതി യോഗത്തിൽ ഇത്തവണ എഴുന്നുള്ളിപ്പിന് 3 ആനകൾ മതിയെന്ന് തീരുമാനം. പതിവായി 5 ആനകൾ ഉണ്ടാകാറുണ്ട്.
കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി.കെ ഗോപിയുടെ അധ്യക്ഷതയിൽ അയ്യങ്കാവ് ക്ഷേത്രം ഹാളിൽ ശനിയാഴ്ചയാണ് യോഗം ചേർന്നത്.. ദേവസ്വം മാനേജിംഗ് കമ്മിറ്റി അംഗം അഡ്വ കെ.ജി അജയകുമാർ, മേൽശാന്തി ശശി സ്വാമി, കിഷോർ പള്ളിപ്പാട്ട് എന്നിവർ സംസാരിച്ചു.
ദേവസ്വo മാനേജിങ് കമ്മിറ്റി അംഗങ്ങൾ രക്ഷധികാരികളായും ശശിസ്വാമി ചെയർമാനായും, കിഷോർ പള്ളിപ്പാട്ട് ജനറൽ കൺവീനർആയും കമ്മിറ്റി രുപികരിച്ചു. തുടർന്ന് താഴെപറയും പ്രകാരം തീരുമാനങ്ങൾ എടുത്തു.
താലപ്പൊലി ആഘോഷങ്ങൾ ഏഴു ദിവസം നടത്തുവാനും, താലപ്പൊലി ദിവസം മാത്രം അന്നദാനം നടത്തുവാനും തീരുമാനിച്ചു. എഴുന്നുള്ളിപ്പിന് 3 ആനകൾ മതിയെന്നു തീരുമാനിച്ചു. പ്രാദേശികമായി പ്രോഗ്രാമിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള കലാകാരന്മാരുടെ അപേക്ഷ ജനുവരി 5നു മുമ്പ് സ്വീകരിക്കുവാൻ തീരുമാനിച്ചു.
താലപ്പൊലിയുടെ തലേ ദിവസം മേജർസെറ്റ് പഞ്ചവാദ്യം നടത്തുവാനും, താലപ്പൊലി ദിവസം പാണ്ടിമേളം, പഞ്ചാരിമേളം നടത്തുവാനും തീരുമാനിച്ചു. മാർച്ച്എ 13, 14, 15 ദിവസങ്ങളിൽ നല്ല സ്പോൺസർ പ്രോഗ്രാമുകൾ വയ്ക്കുവാനും തീരുമാനിച്ചു. യോഗത്തിന് ദേവസ്വം പ്രധിനിധി കെ. എൻ. രാമചന്ദ്രൻ നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com