ഇരിങ്ങാലക്കുട : പാർട്ടിയുടെ കരുത്ത് വിളിച്ചോതുന്ന ബഹുജന പ്രകടനത്തോടെ സി പി ഐ എം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം സമാപിച്ചു. പ്രകടനവും ചുവപ്പ് വളണ്ടിയർ മാർച്ചും ഠാണാവിൽ നിന്ന് തുടങ്ങി ടൗൺ ഹാൾ അങ്കണത്തിൽ ( കോടിയേരി ബാലകൃഷ്ണൻ നഗർ) സമാപിച്ചു. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ ഉദ്ഘാടനം ചെയ്തു.
അമിത് ഷായും സുരേഷ് ഗോപിയും സംഘപരിവാറിൻ്റെ പ്രത്യയശാസ്ത്ര മുഖമാണെന്ന് അദ്ദേഹം പറഞ്ഞു. അമിത് ഷായുടെ അംബേദ്കർ അവഹേളനവും മനുഷ്യരെ സമഭാവനയോടെ കാണുന്ന കേരളത്തിൽ തനിക്ക് ബ്രാഹ്മണനാകണമെന്ന് പറയുന്ന സുരേഷ് ഗോപിയുടെ ചേതോവികാരവും ഒന്നുതന്നെയാണ്. ചാതുർവർണ്യം ഉറപ്പിക്കാനുള്ള ആശയം പ്രചരിപ്പിക്കുകയാണ് ഇവർ. ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുന്നതിനാണ് സംഘപരിവാർ ശ്രമിക്കുന്നത്. ഇന്ത്യയിൽ മതനിരപേക്ഷത ഉയർത്തി പിടിയ്ക്കാനാണ് സി പി ഐ എം ശ്രമിക്കുന്നത് എന്ന് ഉദ്‌ഘാടന പ്രസംഗത്തിൽ ആദ്ദേഹം പറഞ്ഞു.
ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് അധ്യക്ഷനായി. ജില്ലാക്കമ്മിറ്റി അംഗങ്ങളായ മന്ത്രി ഡോ. ആർ ബിന്ദു, അഡ്വ. കെ ആർ വിജയ എന്നിവർ പ്രസംഗിച്ചു. ഏരിയ സെക്രട്ടറി വി എ മനോജ് കുമാർ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ജയൻ അരിമ്പ്ര നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com