നടവരമ്പ് : നടവരമ്പ് ഗവ: വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിൻ്റെയും, ഭൂമിത്ര സേനയുടെയും, സംയുക്താഭിമുഖ്യത്തിൽ തേനീച്ച വളർത്തൽ പരിശീലനം സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ റോസീന പി.എ ഉദ്‌ഘാടനം ചെയ്തു.
വനമിത്ര പുരസ്കാര ജേതാവും ഇൻസ്പയർ ഇന്ത്യ സെക്രട്ടറിയുമായ വി കെ ശ്രീധരൻ, തേനീച്ച കർഷക അവാർഡ് ജേതാവ് ശശി ആര്യാടൻ എന്നിവർ ക്ലാസ് എടുക്കുകയും പ്രായോഗിക പരിശീലനം നൽകുകയും ചെയ്തു. തേനീച്ചപ്പെട്ടികളുടയും തേനീച്ചകളുടെയും പ്രദർശനവും നടത്തി. പ്രോഗ്രാം ഓഫിസർ ഷമീർ, ഭൂമിത്രസേന കോ ഓർഡിനേറ്റർ സിനി സി വി, എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com