കാറളം : കാറളം ഗ്രാമപഞ്ചായത്തിൻ്റെ പുതിയ പ്രസിഡണ്ടായി സി പി ഐ അംഗം ബിന്ദു പ്രദീപ് സ്ഥാനമേറ്റു. എൽഡിഎഫ് ധാരണ പ്രകാരം സിപിഐഎമ്മിലെ സീമ പ്രേംരാജ് രാജിവെച്ചതിനാൽ ആണ് തിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ ദിവസം ചേർന്ന ഭരണസമിതി യോഗത്തിൽ വെച്ചാണ് ബിന്ദു പ്രദീപ് ഐക്യകണ്ഠേന തെരഞ്ഞെടുക്കപ്പെട്ടത്. സീമ പ്രേംരാജ് ബിന്ദുവിന്റെ പേര് നിർദ്ദേശിക്കുകയും ടി. എസ് ശശികുമാർ പിന്താങ്ങുകയും ചെയ്തു.
മറ്റു പേരുകൾ ഇല്ലാത്ത സാഹചര്യത്തിൽ റിട്ടേണിംഗ് ഓഫീസർ സഹകരണ അസിസ്റ്റൻ്റ് രജിസ്റ്റാർ ബ്ലീസൻ ബിന്ദു പ്രദീപ് തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിച്ചു. തുടർന്ന് ബിന്ദു പ്രദീപ് റിട്ടേണിംഗ് ഓഫീസർ മുമ്പാകെ ദൃഢപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
ബിന്ദു പ്രദീപ് കാറളം കുമരഞ്ചിറ 2-ാം വാർഡിനെ പ്രതിനിധീകരിക്കുന്നു. 2010-2015 വർഷങ്ങളിൽ പഞ്ചായത്ത് ആരോഗ്യ വിദ്യാദ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ആയിരുന്നു.
തുടർന്ന് പഞ്ചായത്ത് ഹാളിൽ വൈസ് പ്രസിഡന്റ് സുനിൽ മാലാന്ത്രയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അനുമോദന യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭാ ചെയർ പേഴ്സൺ സുജസഞ്ജീവ്കുമാർ, കെ.കെ സുരേഷ് ബാബു, കേരള ഫീഡ്സ് ചെയർമാൻ കെ. ശ്രീകുമാർ, ജില്ലാ പഞ്ചായത്ത് അംഗം ഷീല അജയഘോഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഹനൻ വലിയാട്ടിൽ, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി.കെ സുധീഷ്, സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി , അസി: സെക്രട്ടറി എൻ.കെ ഉദയപ്രകാശ്, ലോക്കൽ സെക്രട്ടറി കെ.എസ് ബൈജു, ഐ.ഡി ഫ്രാൻസിസ്, ആദ്യക്കാല പ്രസിഡൻ്റെന്മാരായ ടി.എ ദിവാകരൻ, എൻ.കെ ഓമന, അല്ലി ദേവദാസ് ,എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb subscribe YouTube channel
https://www.youtube.com/@irinjalakudanews follow Instagram
https://www.instagram.com/irinjalakudalive