ഇരിങ്ങാലക്കുട : മുനമ്പം നിവാസികളായ 604 മൽസ്യ തൊഴിലാളി കുടുംബങ്ങൾക്ക് അവരുട സ്വന്തം ഭൂമിയും കിടപ്പാടവും നഷ്ടപെടുന്ന വഖഫ് അധിനിവേശത്തിനെതിരെ ഭൂസംരക്ഷണ സമിതി നടത്തുന്ന നിരാഹാര സമരത്തിന് ഇരിങ്ങാലക്കുട രൂപതയുടെ ഐക്യദാർഡ്യം പ്രഖ്യാപിച്ച് രൂപത മെത്രാൻ മാർ. പോളി കണ്ണൂക്കാടൻ.
മുനമ്പം നിവാസികൾക്ക് നീതി ലഭിക്കണമെന്നും അവർ ജനിച്ച മണ്ണിൽ ജീവിക്കാൻ വേണ്ടി കഴിഞ്ഞ 12 ദിവസങ്ങളായി മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിട്ടുള്ള നിരാഹാര സമരത്തിന്റെ 13-ാം ദിനം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബിഷപ്. വഖഫ് ആക്ട് ദേദഗതി ചെയ്യണമെന്നും ബിഷപ് ആവശ്യപ്പെട്ടു.
രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് മാളിയേക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ജനറാൾമാരായ മോൺ. വിൽസൺ ഈരത്തറ, മോൺ. ജോളി വടക്കൻ,കത്തീഡ്രൽ വികാരി റവ.ഡോ. ലാസർ കുറ്റിക്കാടൻ, രൂപത മൈനോരിറ്റി ഫോറം ഡയറക്ടർ ഫാ. നൗജിൻ വിതയത്തിൽ, രൂപത പാസ്റ്ററൽ കൗൺസിൽ സെകട്ടറി മാരായ ഡേവിസ് ഊക്കൻ,ആനി ആന്റോ, മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി, കത്തീഡ്രൽ ഏ.കെ.സി.സി. പ്രസിഡന്റ് രഞ്ചി അക്കരക്കാരൻ രുപത പി.ആർ.ഒ.ജോസ് തളിയത്ത്, കോട്ടപ്പുറം രൂപത പ്രതിനിധി പി.ജെ.തോമസ് എന്നിവർ സംസാരിച്ചു.
ഭൂസംരക്ഷണ സമിതി ജന കൺവീനർ ബെന്നി ജോസഫ് സ്വാഗതവും മുനമ്പം പള്ളി വികാരി ഫാ.ആന്റണി സേവ്യർ നന്ദിയും പറഞ്ഞു. ഇരിങ്ങാലക്കുട രൂപതയിൽ നിന്ന് വൈദീകരും അൽമായരും ഉൾപ്പടെ 40 അംഗം സംഘം മുനമ്പം വേളങ്കണ്ണി കടപ്പുറം പള്ളി മുറ്റത്ത് സജ്ജികരിച്ചിരിക്കുന്ന നിരാഹാര സമര വേദിയിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com