ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ടൗൺ കോപ്പറേറ്റീവ് ബാങ്ക് കട്ടുമുടിച്ച കോൺഗ്രസ് ഭരണസമിതി രാജിവെക്കുക എന്ന് ആവശ്യപ്പെട്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ഠാണാവിൽ സ്ഥിതി ചെയ്യുന്ന ബാങ്ക് ഹെഡ് കോർട്ടേഴ്സിലേക്ക് പ്രതിഷേധ ജാഥ നടത്തി. ബിജെപി സൗത്ത് ജില്ല ജനറൽ സെക്രട്ടറി കെ പി ഉണ്ണികൃഷ്ണൻ പ്രതിഷേധ ജാഥ ഉദ്ഘാടനം ചെയ്തു
കരുവന്നൂർ ബാങ്ക് തട്ടിപ്പിന് ശേഷം ഇനി ജനങ്ങൾ കൂടുതൽ ബുദ്ധിമുട്ടുവാൻ പോകുന്നത് ഇരിങ്ങാലക്കുട ടൗൺ സഹകരണ ബാങ്ക് പ്രതിസന്ധിയെ തുടർന്നാണെന്ന് അദ്ദേഹം പറഞ്ഞു . ഇതിന് കൂട്ടുനിന്ന ബാങ്ക് ചെയർമാൻ കെപിസിസി മുൻ സെക്രട്ടറി എം പി ജാക്സൺ ഉൾപ്പെടുന്ന കോൺഗ്രസ് ഭരണസമിതി രാജിവെക്കണമെന്നും ഉത്തരവാദിത്വം ഏൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇരിങ്ങാലക്കുട ടൗൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച മുതൽ ബാങ്ക് ശാഖകളിൽ ഇതു സംബന്ധിച്ച നോട്ടീസ് പതിച്ചിട്ടുണ്ട് .
ഉപഭോക്താക്കൾക്ക് അവരുടെ എല്ലാ അക്കൗണ്ടുകളിലുമായി ഒരാൾക്ക് 10,000 രൂപ വരെ മാത്രമേ പിൻവലിക്കാൻ കഴിയൂ. ബാങ്കിന്റെ എല്ലാ എടിഎമ്മുകളും പ്രവർത്തനരഹിതമാണ്. “ക്ലോസ്ഡ്” എന്ന ബോർഡ് സ്ഥാപിച്ചിട്ടുണ്ട് . ഐടി യു ബാങ്കിന്റെ മൊബൈൽ ആപ്പും പ്രവർത്തിക്കുന്നില്ല . ബാങ്ക് വെബ്സൈറ്റിലൂടെ ഉള്ള നെറ്റ് ബാങ്കിംഗ് സൗകര്യങ്ങൾ ഇല്ലാതായി. ഈ നിയന്ത്രണങ്ങൾ 6 മാസത്തേക്ക്വരെ നീളാൻ സാധ്യതയുണ്ട്.
ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് ആർച്ച അനീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ല ജന:സെക്രട്ടറി കൃപേഷ് ചെമ്മണ്ട, മണ്ഡലം സെക്രട്ടറി ഷാജു.T.K എന്നിവർ സംസാരിച്ചു. മണ്ഡലം ജന:സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട് സ്വാഗതവും വി.സി രമേഷ് നന്ദിയും പറഞ്ഞ മാർച്ചിന് ജില്ലാ സെക്രട്ടറിമാരായ ശ്യാംജി,
വിപിൻ. പി.ജി, അജീഷ് പൈക്കാട്ട്, മണ്ഡലം ഭാരവാഹികളായ രമേഷ് അയ്യർ, സെബാസ്റ്റ്യൻ ചാലിശ്ശേരി, ജോജൻ കൊല്ലാട്ടിൽ, സൽഗു തറയിൽ ഏരിയ പ്രസിഡണ്ടുമാരായ ലിഷോൺ ജോസ്, സൂരജ് കടുങ്ങാടൻ, നഗരസഭ കൗൺസിലർമാർ എന്നിവർ നേതൃത്വം കൊടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

