“ജാതീയ അധിക്ഷേപം” കെ.പി.എം.എസ് പന്തം കൊളുത്തി പ്രകടനം നടത്തി

ഇരിങ്ങാലക്കുട : കാരുകുളങ്ങര ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിലെ ഊരായ്മക്കാരും ക്ഷേത്രം നടത്തിപ്പുകാരുമായി നിലവിലുള്ള തർക്കത്തെ തുടർന്ന് ക്ഷേത്രം മേൽശാന്തിക്ക് നേരെ ബീന കൃഷ്ണകുമാർ എന്ന സ്ത്രീ നടത്തിയ പരാമർശം പുലയ സമുദായത്തെ ഒട്ടാകെ സമൂഹത്തിൽ അപമാനിക്കുകയും അവഹേളിക്കും ചെയ്തിരിക്കയാണ് എന്ന് കെ.പി.എം.എസ്.

പൂണൂലിട്ട കറുത്ത പുലയനെന്ന് അവർ നടത്തിയ ഭാഷ പ്രയോഗം സമൂഹത്തിൽ സമുദയ അംഗങ്ങൾക്ക് ഉണ്ടാക്കിയ മാനസിക മുറിവ് ചെറുതല്ല. ഇത്തരത്തിൽ ജാതീയ അധിക്ഷേപ പരമാർശത്തിൽ പ്രതിക്ഷേധിച്ച് കെ.പി.എം.എസ് ഇരിങ്ങാലക്കുടയിൽ പന്തം കൊളുത്തി പ്രകടനം നടത്തി.

കഴിഞ്ഞ ഏതാനും മാസങ്ങളായി ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഇരു വിഭാഗങ്ങളുടെ തർക്കത്തെ തുടർന്നാണ് ക്ഷേത്രത്തിലെ മേൽശാന്തിയെ പറ്റി നടത്തിയ ആക്ഷേപ പരമാർശമുണ്ടായത്. ഒരു സമുദായത്തിന്റെ പേർ പരാമർശിച്ച് അധിക്ഷേപിച്ചത് അംഗീകരിക്കാനാകില്ല. കഴിഞ്ഞ ദിവസമാണ് ശാന്തിപ്പണി ചെയ്യുന്ന ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ട വി.വി സത്യനാരായണനെന്ന ചെറുപ്പക്കാരൻ മാധ്യമങ്ങളെ കണ്ട് ഈ വിഷയം റിപ്പോർട്ട് ചെയ്യുന്നത്.

ജാതീയാധിക്ഷേപം നടത്തിയ മുൻ ക്ഷേത്ര ഭരണസമിതി അംഗമായ സ്ത്രീയുടെ ശബ്ദ സന്ദേശം മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ഇത്തരം ജാതീയ അധിക്ഷേപം നടത്തിയ സ്ത്രീയുടെ മാനസികാവസ്ഥ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കേണ്ടിവരുമെന്നാണ് അവരുടെ ശബ്ദ സന്ദേശം വക്തമാക്കുന്നതെന്ന് കെ.പി.എം എസ് പറഞ്ഞു.

സംഭവം പുറത്തുവന്ന് പ്രതിഷേധങ്ങൾ ഉയർന്നിട്ടും ഇക്കാര്യത്തിൽ പോലീസോ മറ്റ് സർക്കാർ ഏജൻസികളോ ഇടപ്പെട്ടിട്ടില്ലായെന്നത് പട്ടികജാതി വിഭാഗങ്ങളോടുള്ള തികഞ്ഞ അവഗണനയും വിവേചനവുമാണെന്ന് കെ പി എം എസ് നേതാക്കൾ കുറ്റപ്പെടുത്തി.

നഗരത്തിൽ നടന്ന പ്രകടനത്തിനുശേഷം ഇരിങ്ങാലക്കുട ബസ്റ്റാൻഡിൽ ചേർന്ന പ്രതിഷേധയോഗം കെ.പി.എം എസ്സ് സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരൻ ഉദ്ഘാടനം ചെയ്തു. ഇത്തരം വിദ്വേഷ പരമാർശങ്ങൾ നടത്തിയ വ്യക്തിയെയും അവർക്ക് പിന്തുണ നൽകുന്നവരെയും നിയമത്തിനു മുന്നിൽ കൊണ്ടുവന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉയർത്തുമെന്ന് പി എൻ സുരൻ പറഞ്ഞു.

കെ പി എം എസ് യൂണിയൻ സെക്രട്ടറി കെ സി രാജീവ് അധ്യക്ഷത വഹിച്ചു. സംസ്ഥാന നേതാക്കളായ പിസി രഘു, ശശി കൊരട്ടി, കെ പി ശോഭന തുടങ്ങിയവർ പ്രസംഗിച്ചു. പ്രകടനത്തിന് കെ വി രഞ്ജിത്ത്, പി സി ചന്ദ്രൻ , കെ വി സന്തോഷ് തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page