സി.ബി.എസ്.ഇ തൃശൂർ സെൻട്രൽ സഹോദയ അധ്യാപക കലോൽസവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഓഗസ്റ്റ് 2, 9 തീയതികളിൽ നടക്കും

ഇരിങ്ങാലക്കുട : തൃശൂർ സെൻട്രൽ സഹോദയ അധ്യാപക കലോൽസവം ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ഓഗസ്റ്റ് 2 ശനിയാഴ്ച , 9 ശനിയാഴ്ച തീയതികളിൽ നടക്കും. തൃശ്ശൂരിലെ 40 ഓളം സ്കൂളുകളിൽ നിന്നായി 700 ൽ അധികം അധ്യാപകർ പങ്കെടുക്കുന്ന ഈ കലോത്സവത്തിൽ 32 ഇനങ്ങളാണുള്ളത്. ഓഗസ്റ് 2 ശനിയാഴ്ച സ്റ്റേജിതര മത്സരങ്ങളും ഓഗസ്‌റ് 9 അടുത്ത ശനിയാഴ്ച സ്റ്റേജ് ഇനങ്ങളുമാണ് നടക്കുന്നത്.

ഓഗസ്‌റ് 9 ന് നടക്കുന്ന സ്റ്റേജ് മത്സരങ്ങൾ അന്ന് രാവിലെ 9 മണിക്ക് പ്രശസ്ത കൂടിയാട്ട, ചാക്യാർകുത്ത് കലാകാരൻ ഡോ അമ്മന്നൂർ രജനീഷ് ചാക്യാർ ഉദ്ഘാടനം ചെയ്യും. അധ്യാപകരുടെ സർഗാത്മകവും കലാപരവുമായ കഴിവുകൾ പരിപോഷിക്കുന്നതിനായി നടത്തുന്ന കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിനുവേണ്ട തയ്യാറെടുപ്പുകളും പൂർത്തിയായതായി ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ചീഫ് പേട്രൺ തൃശൂർ സെൻട്രൽ സഹോദയ ഡോ. രാജു ഡേവിസ് പെരേപ്പാടൻ, പ്രസിഡന്റ് ബിനു കെ രാജ്, വൈ പ്രസിഡന്റ് ജോർജ് എൻ എം, ജനറൽ സെക്രട്ടറി തൃശൂർ സെൻട്രൽ സഹോദയ& കൺവീനർ അധ്യാപക കലോൽസവം 2025 ഗോപകുമാർ പി എൻ എന്നിവർ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന പത്രസമ്മേളനത്തിൽ പങ്കെടുത്തു.

CBSE Thrissur Central Sahodaya Teachers Kalolsavam will be held at Santiniketan Public School, Irinjalakuda on August 2nd and 9th

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page