ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് മാനേജ്മെന്റ് റിസർച്ച് ഹബ്ബ് (സി.എം.ആർ.എച്ച്) ആരംഭിച്ചു. നാലുവർഷ ബി.ബി.എ ബിരുദ വിദ്യാർഥികളിൽ ഗവേഷണത്തോടുള്ള താൽപര്യം വർദ്ധിപ്പിക്കുക, പാഠ്യപദ്ധതിയുടെ ഭാഗമായി നൂതന മാനേജ്മെന്റ് മേഖലകളിൽ ഗവേഷണം പ്രോത്സാഹിപ്പിക്കുക, ഗവേഷണ ഫലങ്ങൾ സാമൂഹിക നന്മയ്ക്കായി പ്രായോഗികതലത്തിൽ ഏകോപിപ്പിക്കുക എന്നിവയാണ് സി.എം.ആർ.എച്ച് ന്റെ ലക്ഷ്യങ്ങൾ. കേരളത്തിൽ തന്നെ ബിരുദ വിദ്യാർത്ഥികളിൽ ഗവേഷണം പ്രോത്സാഹിപ്പിച്ചു കൊണ്ടുള്ള സമഗ്രമായ ആദ്യത്തെ സംരംഭമാണ് സി.എം.ആർ.എച്ച്.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പാൾ ഡോ. ജോളി ആൻഡ്രൂസ് സി എം ഐ, സി എം ആർ എച്ച് ഉദ്ഘാടനം നിർവഹിച്ചു. സെൽഫ് ഫിനാൻസിങ് വിഭാഗം ഡയറക്ടർ ഡോ. വിൽസൺ തറയിൽ സി.എം. ഐ., മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി പ്രൊഫ. സി എൽ ബേബി ജോൺ, മാനേജ്മെന്റ് സ്റ്റഡീസ് കോഡിനേറ്റർ ഡോ. കൃഷ്ണ എ എസ് എന്നിവർ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനു ശേഷം മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം നടത്തുന്ന ‘കോമ്പസ്’ വിദഗ്ധ പ്രഭാഷണ പരമ്പരയുടെ ഭാഗമായി കോഴിക്കോട് ദേവഗിരി കോളേജ് മാനേജ്മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി മനു ആന്റണി ‘എ ഐ യുഗത്തിൽ മാനേജ്മെന്റ് റിസർച്ചിന്റെ പ്രസക്തി ‘എന്ന വിഭാഗത്തിൽ പ്രഭാഷണം നടത്തി. തുടർന്ന് ബി ബി എ വിദ്യാർഥികൾ വിവിധ മാനേജ്മെന്റ് വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

