ഇരിങ്ങാലക്കുട : കുന്നംകുളത്ത് പോലീസ് സ്റ്റേഷനിൽ അകാരണമായി മർദ്ദനത്തിനിരയായി കേൾവി ശക്തി നഷ്ടപ്പെട്ട യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിന് നീതി ലഭ്യമാക്കുക, മർദ്ദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചുവിടുക എന്നി ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഇരിങ്ങാലക്കുട പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ‘സുജിത്തിന് നീതി ലഭ്യമാക്കി പോലീസിലെ ക്രിമിനലുകളെ തുറങ്കിൽ അടയ്ക്കൂ” എന്ന മുദ്രാവാക്യം ഉയർത്തി ജനകീയ പ്രതിഷേധ സദസ്സു സംഘടിപ്പിച്ചു.
ജനകീയ പ്രതിഷേധ സദസ്സിന്റെ ഉദ്ഘാടനം കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി എം.പി ജാക്സൺ നിർവഹിച്ചു. പൊറത്തിശ്ശേരി മണ്ഡലം പ്രസിഡന്റ് പി കെ ഭാസി അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡന്റ് സി എസ് അബ്ദുൽ മാസ്റ്റർ, ഡിസിസി ജനറൽ സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ,, മുൻസിപ്പൽ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ്, മുൻസിപ്പൽ വൈസ് പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ, മുൻ ബ്ലോക്ക് പ്രസിഡണ്ട് ടിവി ചാർലി, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സനൽ കല്ലൂക്കാരൻ ഐഎൻടിയുസി ബ്ലോക്ക് പ്രസിഡന്റ് പി ബി സത്യൻ, മണ്ഡലം സെക്രട്ടറി കുര്യൻ ജോസഫ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

