ഇരിങ്ങാലക്കുട- തൃപ്രയാർ റൂട്ടിൽ ബസുകൾ സമയക്രമത്തെ ചൊല്ലി തർക്കം തുടരുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാട്ടൂർ തൃപ്രയാർ റൂട്ടിൽ സ്വകാര്യ ബസുകൾ തമ്മിൽ സമയക്രമത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നു. റൂട്ടിൽ സർവീസ് നടത്തുന്ന നിമ്മി മോൾ ബസുകൾ സമയക്രമം പാലിക്കാതെ സർവീസ് നടത്തുന്നത് മറ്റ് ബസുകളെ സാരമായി ബാധിക്കുന്നതായി തൃശ്ശൂർ ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഇരി ങ്ങാലക്കുട മേഖലാ കമ്മിറ്റി ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ കുറ്റപ്പെടുത്തി.

ഇതിനെതിരേ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ വാഹനത്തിന്റെ പെർമിറ്റ് 20 മുതൽ 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്യാനും വാഹനത്തിൻ്റെ നിയമലംഘനം നിരീക്ഷിച്ച് നടപടിയെടുക്കുവാനും ആർടിഒ തീരുമാനം വന്നിട്ടുള്ളതാണെന്നും. എന്നാൽ തീരുമാനത്തെ മറി കടന്ന് പിഴ ഒടുക്കി ഇപ്പോഴും സമയക്രമം തെറ്റി ച്ച് ബസുകൾ സർവീസ് നടത്തുകയാണെന്നും ആരോപിച്ചു.

ഇതിനെതിരേ ആർടിഎയുടെ ഭാഗത്തുനിന്നും ശക്തമായ നടപടികൾ ഉണ്ടാകണമെന്ന് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം സർവീസുകൾ നിർത്തിവയ്ക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി.

ശിവൻ മംഗലത്ത്, സി.എം. റോൺസൻ, സജീഷ് കൃഷ്ണാസ്, മുരളീധരൻ കുഞ്ഞിലിക്കാട്ടിൽ, ശ്യാം ബി. മേനോൻ, ജോർജ് ചെറി യാൻ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page