ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് യൂണിറ്റ് 20 & 49 എന്നിവരുടെ നേതൃത്വത്തിൽ ഫാദർ ഡിസ്മാസ് റോഡ് വൃത്തിയാക്കി. സംസ്ഥാനപാതയിൽ കോൺക്രീറ്റിങ് വർക്ക് നടക്കുന്നതിനാൽ മാസങ്ങളായി വാഹങ്ങൾ വഴിതിരിച്ചുവിടുന്നത് ഇതിലായാണ്. റോഡിനിരുവശവും കാടുപിടിച്ചു കിടക്കുന്നതുമൂലം വഴിയുടെ വീതിയിലും കുറവ് അനുഭവപ്പെട്ടിരുന്നു.
നിരന്തരമായി റോഡ് പണിയുടെയും റോഡ് നവീകരണത്തിന്റെയും ഭാഗമായി വഴി തടസ്സപ്പെട്ടിരുന്നതിനാൽ ഇരിങ്ങാലക്കുട ഫയർഫോഴ്സ് ഓഫീസിലേക്കും, ക്രൈസ്റ്റ് വിദ്യാനികേതനിലെയും, ക്രൈസ്റ്റ് കോളേജിലെ വിദ്യാർത്ഥികൾക്കും, പ്രദേശവാസികൾക്കും വലിയ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
ഏറെ നാളായി നിലനിന്നിരുന്ന ഈ പ്രശ്നം ക്രൈസ്റ്റ് കോളേജ് എൻഎസ്എസ് വിദ്യാർത്ഥികൾ റോഡ് ശുചീകരിച്ച് പാതയുടെ വീതി കൂടിയതോടെ പ്രശ്നപരിഹാരമാകുകയാണ്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

