കാറളം : കാറളം ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് ട്രിനിറ്റി ഐ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
കാറളം എ എൽ പി എസ്സിൽ വെച്ച് നടത്തിയ ക്യാമ്പ് സ്കൂൾ മാനേജർ സുധാ ഭരതൻ ഉദ്ഘാടനം നിർവഹിച്ചു. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സന്ധ്യ ടി എസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ പി.ടി.എ പ്രതിനിധികൾ ഹെഡ്മിസ്ട്രസ് ടി എൻ മഞ്ജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സുജാ ടി എസ്, തുടങ്ങിയവർ സന്നിഹിതരായിരുന്നു.
വിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, നാട്ടുകാർ തുടങ്ങി നിരവധി പേർ നേത്ര പരിശോധനയിൽ പങ്കെടുത്തു. തുടർ പരിശോധന ബുധനാഴ്ച സംഘടിപ്പിക്കുമെന്നും സംഘാടകർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

