ഇരിങ്ങാലക്കുട : ജീവിതത്തിൽ വിജയിച്ചവരുടെ പോരാട്ടങ്ങൾ ആഘോഷിക്കാൻ ഒരുപാട് ആളുകൾ ഉണ്ടാവും, തോറ്റ് പോയവരുടെ കൂടെ ആരും ഉണ്ടായെന്ന് വരില്ല. നവാഗത തിരകഥാകൃത്തായ ഡോ. അർച്ചന വാസുദേവ് OTT യിൽ വിജയകരമായി ഓടി കൊണ്ടിരിക്കുന്ന തന്റെ സിനിമയായ ഹെർ ന്റെ വിശേഷങ്ങൾ ക്രൈസ്റ്റ് കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ട്‌മെന്റിന്റെ അസോസിയേഷൻ ഉദ്‌ഘാടനത്തിന്റെ ഭാഗമായി കുട്ടികളോട് പങ്കുവെക്കുകയായിരുന്നു.
സ്വന്തം ഇഷ്ടങ്ങൾ ഉറക്കെ സംസാരിക്കുന്ന വ്യത്യസ്ത പശ്ചാത്തലമുള്ള അഞ്ച് സ്ത്രീകളുടെ ജീവിതം പറയുന്ന സിനിമയാണ് ഹെര്‍. തന്റെ സിനിമയാത്രാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ച അർച്ചനാ, സിനിമ മാധ്യമ മേഖലകളിൽ കുട്ടികൾക്ക് ലഭിക്കാവുന്ന ജോലി സാധ്യതകളെ പറ്റിയും സംസാരിച്ചു.
കോളേജ് പ്രിൻസിപ്പൽ റവ ഡോ ജോളി ആൻഡ്രൂസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഇംഗ്ലീഷ് വിഭാഗം തലവനും ഇൻ്റർനാഷണൽ ഡീനുമായ ഡോ കെ ജെ വർഗീസ് സ്വാഗതം ആശംസിച്ചു. വൈസ് പ്രിൻസിപ്പൽ അസോ പ്രഫ മേരി പത്രോസ് യൂണിയൻ വൈസ് ചെയർ പേഴ്സൺ അനശ്വര എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഉൽഘാടന സമ്മേളനത്തിനു ശേഷം വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങൾ ഉണ്ടായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com