ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് (ഓട്ടോണമസ്) കാത്തലിക് സ്റ്റുഡന്റ്‌സ് അസോസിയേഷൻ (CSA) IKIGAI ’25 – യൂത്ത് കോൺക്ലവ് സംഘടിപ്പിച്ചു. ജീവിതത്തിലെ ലളിതമായ സന്തോഷങ്ങൾ വീണ്ടും തിരിച്ചറിയുക, ജീവിതത്തിന് പുതിയ അർത്ഥം കണ്ടെത്താൻ വിദ്യാർത്ഥികളെ പ്രേരിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കപ്പെട്ട പരിപാടി പ്രമേയംകൊണ്ടും പങ്കാളിത്തംകൊണ്ടും ശ്രദ്ധേയമായി. സംസ്ഥാനത്തെ 51 കോളേജുകളിൽ നിന്നായി ഏകദേശം 600 വിദ്യാർത്ഥികൾ കോൺക്ലവിൽ പങ്കെടുത്തു.
സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും എഴുത്തുകാരനുമായ ജോസഫ് അന്നംകുട്ടി ജോസ്, യാത്രികൻ ചിത്രൻ (Travelogue by Chithran), ക്രൈസ്റ്റ് കോളേജിലെ അധ്യാപകരായ ഡോ. അരുൺ ബാലകൃഷ്ണൻ എം. ബി., ജാവിയോ ജോസ് എം. എന്നിവർ വിവിധ സെഷനുകൾ നടത്തി.
യൂറേക്ക സ്റ്റോറീസ്, രഞ്ജിമ എം. ആർ. എന്നിവരുമായി ഒരു പാനൽ ചർച്ചയും നടന്നു. മണപ്പുറം ഫിനാൻസ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായ വി. പി. നന്ദകുമർ പ്രോഗ്രാം ഉദ്ഘാടനം ചെയ്തു. സെന്റ് തോമസ് കോളേജ് വൈസ് പ്രിൻസിപ്പലും AICUF പ്രോഗ്രാം ഓഫീസറുമായ ഫാ. ഡോ. അനിൽ ജോർജ്ജ് CMI, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ CMI, വൈസ് പ്രിൻസിപ്പൽ ഡോ. സേവ്യർ ജോസഫ്, കോളേജ് യൂണിയൻ ചെയർപേഴ്സൺ ശ്രീമതി. ഫാത്തിമ യു. എസ്. എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
വിദ്യാർത്ഥികളിൽ മാനസികാരോഗ്യം, പോസിറ്റീവ് ജീവിതവീക്ഷണം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ അധ്യയന വർഷം ഇരുപത് കോളേജുകളിലും സ്കൂളുകളിലും നടത്താൻ ഉദ്ദേശിക്കുന്ന ‘ലവ് യു സിന്ദഗി (Love You Zindagi)’ ആശയ പ്രചരണത്തിൻ്റെ ഉദ്ഘാടനത്തോടെയാണ് യൂത്ത് കോൺക്ലവ് അവസാനിച്ചത്.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

